Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ത്​ നൗ​ഷാ​ദ്,...

ഇ​ത്​ നൗ​ഷാ​ദ്, ചാ​യ​ക്ക​ട​യി​ലെ ക​ലാ​കാ​ര​ൻ

text_fields
bookmark_border
ഇ​ത്​ നൗ​ഷാ​ദ്, ചാ​യ​ക്ക​ട​യി​ലെ ക​ലാ​കാ​ര​ൻ
cancel
camera_alt?????????

ദോ​ഹ: കോ​ഴി​ക്കോ​ട്​ വ​ട​ക​ര വി​ല്യാ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ  നൗ​ഷാ​ദി​െ​ൻ​റ ദി​വ​സ​ത്തി​െ​ൻ​റ ഏ​റി​യ​പ​ങ്കും ചാ​യ​ക്ക​ട​യി​ലെ  ജോ​ലി​ത്തി​ര​ക്കി​ലാ​ണ്​ എ​രി​ഞ്ഞു​തീ​രു​ന്ന​ത്. എ​ന്നാ​ൽ, ചു​ണ്ടി​ലും  മ​ന​സ്സി​ലും എ​പ്പോ​ഴും പാ​ട്ടു​ണ്ടാ​വും. ഇ​ത​റി​യാ​വു​ന്ന​വ​രാ​ണ്​  ഖ​ത്ത​ർ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​യി​ലെ ടീ ​സെ​ൻ​റ​ർ എ​ന്ന  ക​ട​യി​ൽ കു​ടെ ജോ​ലി ചെ​യ്യു​ന്ന​വ​രെ​ല്ലാം. 

സ​മ​യം നോ​ക്ക​ാ​തെ ജോ​ലി ചെ​യ്യു​േമ്പാ​ഴും നൗ​ഷാ​ദി​െ​ൻ​റ  മ​ന​സ്സു​നി​റ​യെ പാ​ട്ടാ​ണ്. ജോ​ലി​ക്കി​ട​യി​ലും  ഇ​ടേ​വ​ള​ക​ളി​ലു​മെ​ല്ലാം പാ​ട്ടു​പാ​ടു​ന്ന നൗ​ഷാ​ദി​െ​ൻ​റ ശ​ബ്​​ദം  അ​ടു​ത്തി​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ്​ ഹി​റ്റാ​യ​ത്.  ജോ​ലി​ക്കി​ട​യി​ലെ ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ സ്വ​ത​സി​ദ്ധ​മാ​യ  ശൈ​ലി​യി​ൽ സെ​മി​ക്ലാ​സി​ക്ക​ൽ ഗാ​ന​ങ്ങ​ള​ട​ക്കം ആ​ല​പി​ക്കു​ന്ന  നൗ​ഷാ​ദ്​ പാ​ട്ടു​കാ​ര​ൻ മാ​ത്ര​മ​ല്ല, മി​ക​ച്ച ഒ​രു ചി​ത്ര​കാ​ര​ൻ  കൂ​ടി​യാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ പൊ​ടി​പി​ടി​ച്ച ഗ്ലാ​സു​പോ​ലും  നൗ​ഷാ​ദി​ന് ചി​ല​പ്പോ​ള്‍ ക്യാ​ന്‍വാ​സാ​യി മാ​റും. ജോ​ലി  സ്ഥ​ല​ത്തി​ന്​ സ​മീ​പം നി​ർ​ത്തി​യു​ട​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഗ്ലാ​സു​ക​ൾ  പൊ​ടി​പി​ടി​ച്ചാ​ൽ പി​ന്നെ അ​വ​യു​ടെ മു​ക​ളി​ൽ നൗ​ഷാ​ദി​െ​ൻ​റ  ക​ര​വി​രു​ത്​ വി​രി​യും. ജോ​ലി​യു​ടെ ഇ​ട​വേ​ള​ക​ള​ിൽ വ​ര​ച്ച  ചി​ത്ര​ങ്ങ​ളു​ടെ ശേ​ഖ​ര​വും നൗ​ഷാ​ദി​െ​ൻറ കൈ​വശമുണ്ട്. 

നൗ​ഷാ​ദ്​ ​കാ​റി​െ​ൻ​റ പൊ​ടി​പി​ടി​ച്ച ഗ്ലാ​സി​ൽ ചി​ത്രം വ​ര​ക്കു​ന്നു
 

നാ​ട്ടി​ൽ​നി​ന്ന്​ ത​ന്നെ ക​ലാ​രാം​ഗ​ത്ത്​  ക​ഴി​വു​തെ​ളി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ജീ​വി​ത​പ്രാ​രാ​ബ്​​ധം മൂ​ലം  മ​ണ​ലാ​ര​ണ്യ​ത്തി​ലേ​ക്ക്​ ജീ​വി​തം പ​റി​ച്ചു​ന​ടേ​ണ്ടി​വ​ന്ന  അ​നേ​ക​രി​ൽ ഒ​രാ​ളാ​ണ്​ നൗ​ഷാ​ദ്. നാ​ട്ടി​ൽ ഗാ​ന​മേ​ള​ക്കും മ​റ്റും  പോ​യി​രു​ന്ന നൗ​ഷാ​ദ്​ ക​ണ്ണൂ​ർ ശ​രീ​ഫി​െ​ൻ​റ കൂ​ടെ​യ​ട​ക്കം  കോ​റ​സ്​ പാ​ടി​യി​രു​ന്ന നാ​ളു​ക​ളോ​ർ​ക്കു​ന്നു. എ​ന്നാ​ൽ, ജീ​വി​തം  ചോ​ദ്യ​ചി​ഹ്​​ന​മാ​യ​പ്പോ​ൾ ആ​ദ്യം ബ​ഹ്​​റൈ​നി​ലേ​ക്കും പി​ന്നെ  കു​വൈ​ത്തി​ലേ​ക്കും വി​മാ​നം ക​യ​റി. ചാ​യ​ക്ക​ട​ക്കാ​ര​നാ​യി  ഖ​ത്ത​റി​ലെ​ത്തി​യി​ട്ട്​ ഒ​രു വ​ർ​ഷ​മാ​വു​ന്ന​തേ​യു​ള്ളു. ത​െ​ൻ​റ പാ​ട്ടു​േ​ക​ട്ട്​ ചി​ല​രൊ​ക്കെ പ​രി​പാ​ടി​ക​ൾ​ക്ക്​  വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും ക​ട​യി​ലെ തി​രക്ക്​ കാ​ര​ണം ഇ​തു​വ​രെ  ഒ​ന്നി​നും പോ​കാ​നാ​യി​ട്ടി​ല്ലെ​ന്ന്​ നൗ​ഷാ​ദ്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ​’​ത്തോ​ട്​  പ​റ​ഞ്ഞു. 

ക​ട​യി​ലെ തി​ര​ക്കു​പി​ടി​ച്ച ജോ​ലി​ക്കി​ട​യി​ലും മ​ധു​ര​മാ​യി  പാ​ട്ടു​പാ​ട്ടു​ന്ന ഖ​ത്ത​റി​ലെ ഈ ​പ്ര​വാ​സി ക​ലാ​കാ​ര​നെ  അ​ധി​ക​മാ​രും അ​റി​യി​ല്ല. അ​വ​സ​രം ല​ഭി​ച്ചാ​ൽ മി​ക​ച്ച  പാ​ട്ടു​ക​ളു​മാ​യി ആ​സ്വാ​ദ​ക​രെ തൃ​പ്​​തി​പ്പെ​ടു​ത്താ​നാ​വു​മെ​ന്ന  വി​ശ്വാ​സ​മു​ണ്ട്​ ഇൗ ​ക​ലാ​കാ​ര​ന്. അ​തി​നു​ള്ള അ​വ​സ​രം  എ​ന്നെ​ങ്കി​ലു​മൊ​രി​ക്ക​ൽ ത​​ന്നെ​ത്തേ​ടി വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ  ത​െ​ൻ​റ ജോ​ലി തു​ട​രു​ക​യാ​ണ്​ നൗ​ഷാ​ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsartist noushad
News Summary - artist noushad-qatar-gulf news
Next Story