അർട്ടേനിയയെത്തി, ആയിരത്തിലേറെ സഞ്ചാരികളുമായി
text_fieldsഅർട്ടേനിയ ക്രൂസ് കപ്പൽ ദോഹ തുറമുഖത്ത്
ദോഹ: ക്രൂസ് കപ്പലായ അർട്ടേനിയ ഇതാദ്യമായി ഖത്തറിലെത്തി. ആയിരത്തിലേറെ സഞ്ചാരികളുമായി അർട്ടേനിയ ദോഹ തുറമുഖത്ത് എത്തിയ വിവരം മവാനി ഖത്തറാണ് അറിയിച്ചത്. ഡിസംബർ അവസാന വാരം തുടങ്ങിയ 2022-23 ക്രൂസ് സീസണിൽ രാജ്യത്തെത്തുന്ന മൂന്നാമത് കപ്പലാണിത്. ലെ ബോഗൻവില്ലയാണ് സീസണിൽ ആദ്യമെത്തിയത്.
‘ക്രൂസ് കപ്പലായ അർട്ടേനിയ ദോഹ പോർട്ടിൽ എത്തിയിരിക്കുന്നു. 1011 യാത്രക്കാരും ജീവനക്കാരുമാണ് കപ്പലിലുള്ളത്’ -മവാനി ഖത്തർ ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തു. 231 മീറ്റർ നീളവും 32 മീറ്റർ വീതിയുമുള്ള കപ്പലാണിത്.
ജൂൺ 30ന് എത്തിയ എം.എസ്.സി വേൾഡ് യൂറോപ ആയിരുന്നു സീസണിൽ ദോഹ പോർട്ടിലെത്തിയ രണ്ടാമത്തെ ക്രൂസ് ഷിപ്. 5,650 ടൂറിസ്റ്റുകളുമായായിരുന്നു യൂറോപയുടെ വരവ്. പുതുസീസൺ 2023 ഏപ്രിൽ വരെ തുടരും. ഈ കാലയളവിൽ മൊത്തം 58 ക്രൂസ് കപ്പലുകൾ ഖത്തറിന്റെ തീരത്തടുക്കുമെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

