സംസ്കൃതി ഖത്തർ ആർട്ട് എക്സിബിഷൻ 27ന്
text_fieldsദോഹ: മൽഖ റൂഹിയുടെ ചികിത്സ സഹായാർഥം സംസ്കൃതി സംഘടിപ്പിക്കുന്ന ആർട്ട് എക്സിബിഷന് സംഘാടക സമിതി രൂപവത്കരിച്ചു. 27ന് വൈകീട്ട് ആറുമുതൽ പത്തുവരെ ഐ.സി.സി അശോക ഹാളിലാണ് പരിപാടി. സംസ്കൃതി വൈസ് പ്രസിഡന്റ് എസ്.ജി. നിഥിൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംസീർ അരികുളം, എ. സുനിൽ, തോമസ് വർഗീസ്, യു.ടി.പി. സന്തോഷ്, ബിജു പി. മംഗലം, അബ്ദുൽ അസീസ്, എം.വി. പ്രതീഷ്, സുനീതി സുനിൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനറായി എ. സുനിലിനെയും ജോയന്റ് കൺവീനറായി തോമസ് വർഗീസിനെയും തെരഞ്ഞെടുത്തു. ഇതോടനുബന്ധിച്ച് ആർട്ടിസ്റ്റ് മീറ്റും സംഘടിപ്പിച്ചു. 25 ചിത്രകാരന്മാർ പങ്കെടുത്ത യോഗത്തിൽ സംസ്കൃതി അബുഹമൂർ യൂനിറ്റ് പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. സംസ്കൃതി ജന സെക്രട്ടറി ഷംസീർ അരിക്കുളം സംസാരിച്ചു. എ. സുനിൽ സ്വാഗതവും അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
