‘കലയും സാഹിത്യവും സാമൂഹിക പരിവർത്തനത്തിന് വേണ്ടിയാകണം’
text_fieldsഐ.സി.എഫ് ദോഹ റീജൻ സംഘടിപ്പിച്ച ഐ ഫെസ്റ്റിന്റെ സമാപന സംഗമത്തിൽ ചാമ്പ്യന്മാർക്ക് ട്രോഫി സമ്മാനിക്കുന്നു
ദോഹ: കലയും സാഹിത്യവും സാമൂഹിക പരിവർത്തനത്തിന് വേണ്ടിയാകണമെന്ന് ഐ.സി.എഫ് ഖത്തർ നാഷനൽ പ്രസിഡന്റ് അഹ്മദ് സഖാഫി പേരാമ്പ്ര പറഞ്ഞു. ഐ.സി.എഫ് ദോഹ റീജൻ സംഘടിപ്പിച്ച ഐ ഫെസ്റ്റിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായന, മദ്ഹ് ഗാനം, പ്രസംഗം, കവിതാ പാരായണം, സ്പോട് ക്വിസ് തുടങ്ങി വിവിധ ഇനങ്ങളിലായി നടന്ന മത്സരത്തിൽ 165 പോയന്റ് നേടി മർഖിയ ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി. അൽസദ്ദ്, മിശൈരിബ് ഡിവിഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
നാഷനൽ സംഘടനാ സെക്രട്ടറി ഉമർ കുണ്ടുതോട് വിജയികളെ പ്രഖ്യാപിച്ചു. അൽസദ്ദ് ഡിവിഷനിലെ സലീം ഇർഫാനി കൂടുതൽ വ്യക്തിഗത പോയന്റ് നേടി കലാപ്രതിഭ പട്ടം സ്വന്തമാക്കി. റീജൻ പ്രസിഡന്റ് യാഖൂബ് സഖാഫി അധ്യക്ഷനായ സമാപന സംഗമത്തിൽ നാഷനൽ പ്രസിഡന്റ് അഹ്മദ് സഖാഫി, നാഷനൽ ജനറൽ സെക്രട്ടറി മുഹമ്മദ് ഷാ ആയഞ്ചേരി തുടങ്ങിയവർ വിജയികൾക്ക് ട്രോഫി നൽകി.
ഐ സി ഇക്കണോമിക് സെക്രട്ടറി സിറാജ് ചൊവ്വ, ആർ.എസ്.സി നാഷനൽ ഇ.ബി അംഗം കഫീൽ പുത്തൻപള്ളി എന്നിവർ സംസാരിച്ചു. അബ്ദുൽ അസീസ് സഖാഫി പാലോളി, കെ.ബി. അബ്ദുല്ല ഹാജി, അബ്ദുറഹ്മാൻ പി.വി.സി., റഹ്മത്തുല്ല സഖാഫി, ഉമർ പുത്തൂപ്പാടം, നൗഷാദ് അതിരുമട, ജമാൽ അസ്ഹരി, ഫഖ്റുദ്ദീൻ പെരിങ്ങോട്ടുകര, ഡോ. അബ്ദുൽ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞക്ക് വഹാബ് സഖാഫി നേതൃത്വം നൽകി. റീജൻ സെക്രട്ടറി മുജീബ് വൈലത്തൂർ സ്വാഗതവും ഹാരിസ് മൂടാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

