Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹയിലെത്തി; ഇനി...

ദോഹയിലെത്തി; ഇനി സൗദിയിലേക്ക്​

text_fields
bookmark_border
ദോഹയിലെത്തി; ഇനി സൗദിയിലേക്ക്​
cancel

ദോഹ: നാട്ടിൽ കുടുങ്ങിയ നിരവധി ​സൗദി, ഒമാൻ, യു.എ.ഇ പ്രവാസികളുടെ പ്രതീക്ഷയാണ്​ ഖത്തർ വഴിയുള്ള മടക്കയാത്ര. വ്യാഴാഴ്​ച ഖത്തറിലെത്തിയ ​മലയാളി യാത്രക്കാർ അവർക്ക്​ തുറന്നുനൽകുന്നത്​ പ്രതീക്ഷയുടെ വാതിലുകളാണ്​. മലപ്പുറം കൊ​ട്ടപ്പുറം സ്വദേശി കെ.കെ. അബ്​ദുൽ റസാഖും പാലക്കാട്​ എടത്തനാട്ടുകര സ്വദേശികളായ ഷറഫുദ്ദീനും ബഷീറുമാണ്​ വ്യാഴാഴ്​ച രാവിലെയും വൈകുന്നേരവുമായി ദോഹയിൽ വിമാനമിറങ്ങിയത്​.

സൗദിയിലെ ത്വാഇഫിൽ ജോലിചെയ്യുന്ന അബ്​ദുൽ റസാഖ്​ രാവിലെ ആറിന്​ കോഴിക്കോട്​നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്​സ്​പ്രസിലും മറ്റു രണ്ടു പേരും വൈകുന്നേരം കൊച്ചിയിൽനിന്നും പുറപ്പെട്ട ഇൻഡിഗോ എയർലൈൻസിനുമായിരുന്നു ഖത്തറിലെത്തിയത്​. തങ്ങളുടെ യാത്രാനുഭവങ്ങൾ 'ഗൾഫ്​ മാധ്യമ'വുമായി പങ്കുവെക്കുകയാണ്​ ഇരുവരും.

'2020 നവംബർ ഒന്നിനാണ്​ ആറു മാസത്തെ അവധിക്കായി നാട്ടിലെത്തിയത്​. ഇപ്പോൾ ഒമ്പത്​ മാസം കഴിഞ്ഞു നാട്ടിൽ കുടുങ്ങിയിട്ട്​. ജൂ​ൈല​ 31നുള്ളിൽ സൗദിയിൽ തിരിച്ചെത്തണമെന്നതിനാലാണ്​ ഖത്തർ ഓൺ അറൈവൽ യാത്ര ആരംഭിച്ചു എന്നറിഞ്ഞ ഉടൻ തന്നെ യാ​ത്രക്കൊരുങ്ങിയത്​. യാത്രാനുമതി പ്രാബല്യത്തിൽ വന്നു എന്നറിഞ്ഞതോടെ കോഴിക്കോടുനിന്ന്​ എയർ ഇന്ത്യക്ക്​ റി​ട്ടേൺ ഉൾപ്പെടെ​ വിമാന ടിക്കറ്റ്​ ബുക്കുചെയ്യുകയായിരുന്നു. യാത്ര പുറപ്പെടുന്നതിനു​ മുമ്പ്​ ആർ.ടി.പി.സി.ആർ​ ടെസ്​റ്റ് എടുത്തു. ശേഷം, ഇഹ്​തിറാസ്​ വഴി ആവശ്യമായ ​രേഖകൾ സബ്​മിറ്റ്​ ചെയ്​ത്​ യാത്രാനുമതി സ്വന്തമാക്കി. കോവിഡ്​ പരിശോധന ഫലം, വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​, പാസ്​പോർട്ട്​ കോപ്പി, ഹോട്ടൽ ബുക്കിങ്​ വിവരങ്ങൾ എന്നിവയാണ്​ അപ്​ലോഡ്​ ചെയ്​തത്​.

കെ.കെ അബ്​ദുൽ റസാഖ്​, കൊട്ടപ്പുറം

വിമാനത്താവളത്തിലെത്തിയിട്ടും എൻെറ ഇഹ്​തിറാസ് അപേക്ഷക്ക്​ അനുമതി ലഭിക്കാതിരുന്നത്​ ആശങ്കയായി. നടപടിക്രമങ്ങൾ തുടരുന്നു എന്നായിരുന്നു സ്​റ്റാറ്റസ്​. എങ്കിലും യാത്ര ചെയ്യാൻ അനുമതി ലഭിച്ചു. തുടർന്ന്​ ഖത്തറിലെത്തിയപ്പോൾ സംസ്​ഥാന സർക്കാറിൻെറ ​വാക്​സിനേഷൻ സർട്ടിഫിക്കറ്റിന്​ പകരം, കേന്ദ്രസർക്കാറിൻെറ സർട്ടിഫിക്കറ്റ്​ അപ്​ലോഡ്​ ചെയ്​ത്​ മിനിറ്റുകൾക്കകം തന്നെ ഇഹ്​തിറാസ്​ എൻട്രി പെർമിറ്റ്​ തയാറായി. ശേഷം, എമിഗ്രേഷൻ നടപടികളും ആർ.ടി.പി.സി.ആർ ടെസ്​റ്റും കഴിഞ്ഞ്​ എളുപ്പത്തിൽ തന്നെ പുറത്തിറങ്ങാനും കഴിഞ്ഞു. 14 ദിവസ​ത്തിനുശേഷം സൗദിയിലേക്ക്​ പോകാനാണ്​ പദ്ധതി. സ്വന്തം നിലയിൽ തന്നെ വിമാന ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും​ എടുത്തതിനാൽ വലിയ ചെലവുകളൊന്നുമില്ല​ാതെ തന്നെ ഖത്തറിൽ എത്താൻ കഴിഞ്ഞു'- സൗദിയിലേക്ക്​ മടങ്ങാനായി ഖത്തറിലെത്തിയ അബ്​ദുൽ റസാഖ്​ പറയുന്നു.


'യാത്രക്കു​ മുമ്പായി എട്ടു ​മണിക്കൂർ നേരത്തേ​തന്നെ ഇഹ്​തിറാസ്​ അനുമതി ലഭിച്ചിരുന്നു. കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോൾ ഖത്തർ ഐ.ഡി ചോദിച്ചെങ്കിലും ഓൺ അറൈവൽ വഴിയാണ്​ യാത്ര ചെയ്യുന്നതെന്ന്​ അവരെ ബോധ്യപ്പെടുത്തി.

വ്യാഴാഴ്​ച രാത്രി ഇൻഡിഗോ എയർലൈൻസിൽ എത്തിയ ഷറഫുദ്ദീനും ബഷീറും

ഇഹ്​തിറാസ്​ അനുമതിയുടെ കോപ്പിയും അധികൃതർക്ക്​ കാണിച്ചു ​കൊടുത്തു. ഖത്തറിലെത്തിയപ്പോൾ, കുറച്ച്​ വൈകിയെങ്കിലും പ്രയാസങ്ങളൊന്നുമില്ലാതെ പുറത്തിറങ്ങാൻ കഴിഞ്ഞു. ആർ.ടി.പി.സി.ആർ ടെസ്​റ്റും എമിഗ്രേഷനും കഴിഞ്ഞാണ്​ പുറത്തിറങ്ങിയത്​. ​14ദിവസം പൂർത്തിയാക്കിയാൽ സൗദിയിലേക്ക്​ തിരിച്ചു പോവാനുള്ള ഒരുക്കത്തിലാണ്​ ഞങ്ങൾ' -സൗദിയിലേക്ക്​ പോകാനായി വ്യാഴാഴ്​ച വൈകുന്നേരത്തോടെ ദോഹയിലെത്തിയ ഷറഫുദ്ദീനും ബഷീറും പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaSaudi
News Summary - Arrived in Doha; Now to Saudi
Next Story