ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ മയക്കുമരുന്ന് പിടികൂടി
text_fieldsഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് ഖത്തർ കസ്റ്റംസ് വിഭാഗം പിടികൂടിയ മയക്കുമരുന്ന്
ദോഹ: ഹമദ് ഇന്റർനാഷനൽ എയർപോർട്ട് വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം പിടികൂടി ഖത്തർ കസ്റ്റംസ് വിഭാഗം. 4.7 കിലോഗ്രാം കഞ്ചാവാണ് പരിശോധനയിൽ പിടികൂടിയത്.
യാത്രക്കാരന്റെ ലഗേജിൽ കസ്റ്റംസ് ഇൻസ്പെക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് നൂതന സ്ക്രീനിങ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഷാമ്പൂ ബോട്ടിലുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. കള്ളക്കടത്തിനും കസ്റ്റംസ് ലംഘനങ്ങൾക്കുമെതിരായ ദേശീയ കാമ്പയിനായ കാഫഹ് -നെ പൊതുജനങ്ങൾ പിന്തുണക്കണമെന്ന് കസ്റ്റംസ് അതോറിറ്റി അഭ്യർഥിച്ചു.
ഇത് സംബന്ധിച്ച വിവരങ്ങൾ 16500 എന്ന ഹോട്ട്ലൈൻ വഴിയോ അല്ലെങ്കിൽ kafih@customs.gov.qa എന്ന ഇ-മെയിലിലൂടെയോ രഹസ്യമായി കൈമാറാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

