Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ബൂ​സം​റ...

അ​ബൂ​സം​റ അ​തി​ർ​ത്തിയിലൂടെ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

text_fields
bookmark_border
അ​ബൂ​സം​റ അ​തി​ർ​ത്തിയിലൂടെ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി
cancel

ദോ​ഹ: അ​ബൂ സം​റ അ​തി​ർ​ത്തി വ​ഴി ഖ​ത്ത​റി​ലേ​ക്ക് വ​ൻ​തോ​തി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മം ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി. 24.39 ഗ്രാം ​ഹാ​ഷി​ഷ്, മെ​ത്താം​ഫി​റ്റ​മൈ​ൻ എ​ന്നി​വ​യും 30 ലി​റി​ക്ക ഗു​ളി​ക​ക​ളു​മാ​ണ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്.

അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ കാ​ർ യാ​ത്ര​ക്കാ​ര​നെ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ക​സ്റ്റം​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​ന്റെ വാ​ഹ​ന​വും വ​സ്ത്ര​ങ്ങ​ളും ല​ഗേ​ജു​ക​ളും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. വാ​ഹ​ന​ത്തി​നു​ള്ളി​ലും വ​സ്ത്ര​ങ്ങ​ൾ​ക്കു​ള്ളി​ലും ല​ഗേ​ജി​ലു​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി​വ​സ്തു​ക്ക​ൾ. പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​മ​രു​ന്നു​ക​ളും യാ​ത്ര​ക്കാ​ര​നെ​യും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റി. നി​യ​മ​വി​രു​ദ്ധ വ​സ്തു​ക്ക​ൾ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്തു​ന്ന​ത് ത​ട​യാ​ൻ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​ത പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ക​സ്റ്റം​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug CaseGulf NewsGulf UpdateQatar News
News Summary - arrest on drug smuggling
Next Story