Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൈ​​നി​​ക...

സൈ​​നി​​ക ഓ​​ഫീ​​സ​​ർ​​മാ​​രാ​​യി വ​​നി​​ത​​ക​​ൾ വ​​രു​​ന്നു; ​പ്രത്യേക സ​​മി​​തി​​ ഉടൻ

text_fields
bookmark_border
സൈ​​നി​​ക ഓ​​ഫീ​​സ​​ർ​​മാ​​രാ​​യി വ​​നി​​ത​​ക​​ൾ വ​​രു​​ന്നു; ​പ്രത്യേക സ​​മി​​തി​​ ഉടൻ
cancel

ദോ​​ഹ: ഖ​​ത്ത​​ർ സാ​​യു​​ധ​​സേ​​ന​​യു​​ടെ ക​​മാ​​ൻ​​ഡ​​ർ ഇ​​ൻ ചീ​​ഫ് ആ​​യ അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി​​യു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം സാ​​യു​​ധ സേ​​ന​​യി​​ലേ​​ക്ക് വ​​നി​​താ ഓ​​ഫീ​​സ​​ർ​​മാ​​രെ തെ​​രഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​ന് വ​​നി​​താ സ​​മി​​തി​​ക്ക് രൂ​​പം ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ച​​താ​​യി പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം. നി​​ല​​വി​​ലു​​ള​​ള​​തും ക​​ഴി​​ഞ്ഞ​​തു​​മാ​​യ സെ​​ക​​ൻ​​ഡ​​റി സ്​​​കൂ​​ൾ ബി​​രു​​ദ​​ധാ​​രി​​ക​​ളി​​ൽ നി​​ന്നാ​​ണ് ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യെ​​ന്നും പ്ര​​തി​​രോ​​ധ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ ഡി​​ഫ​​ൻ​​സ്​ ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ ഡ​​യ​​റ​​ക്ട​​റേ​​റ്റ് അ​​റി​​യി​​ച്ചു.

പ്ര​​തി​​രോ​​ധ മ​​ന്ത്രി ഡോ. ​​ഖാ​​ലി​​ദ് ബി​​ൻ മു​​ഹ​​മ്മ​​ദ് അ​​ൽ അ​​ത്വി​​യ്യ​​യു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് ന​​ട​​പ​​ടി​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്ന​​ത്​. ഖ​​ത്ത​​ർ സാ​​യു​​ധ​​സേ​​ന ചീ​​ഫ് ഓ​​ഫ് സ്​​​റ്റാ​​ഫ് മേ​​ജ​​ർ ജ​​ന​​റ​​ൽ ഗാ​​നിം ബി​​ൻ ഷ​​ഹീ​​ൻ അ​​ൽ ഗാ​​നിം ആണ്​ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള പെ​​ർ​​മ​​ന​​ൻ​​റ് യു​​നി​​ഫൈ​​ഡ് ക​​മ്മി​​റ്റി​​ക്ക് മേ​​ൽ​​നോ​​ട്ടം വ​​ഹി​​ക്കു​​കയെന്നും ഡ​​യ​​റ​​ക്ട​​റേ​​റ്റ് വ്യ​​ക്ത​​മാ​​ക്കി. എ​​ഞ്ചി​​നീ​​യ​​റിം​​ഗ്, ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സ്, ക​​മ്പ്യൂ​​ട്ട​​ർ എ​​ഞ്ചി​​നീ​​യ​​റിം​​ഗ്, മെ​​ഡി​​സി​​ൻ, ഏ​​വി​​യേ​​ഷ​​ൻ എ​​ഞ്ചി​​നീ​​യ​​റിം​​ഗ് തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ൽ തി​​ള​​ങ്ങി നി​​ൽ​​ക്കു​​ന്ന പ്ര​​തി​​ഭ​​ക​​ൾ​​ക്കാ​​ണ് സ​​മി​​തി മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കു​​ന്ന​​ത്. 

രാ​​ജ്യ​​ത്തെ മ​​റ്റു സ്​​​ഥാ​​പ​​ന​​ങ്ങ​​ളെ പോ​​ലെ ത​​ന്നെ ഖ​​ത്ത​​ർ സാ​​യു​​ധ സേ​​ന​​യും വ​​നി​​ത​​ക​​ളെ പി​​ന്തു​​ണ​​ക്കു​​ന്ന​​തി​​നും മി​​ക​​ച്ച തൊ​​ഴി​​ൽ​​സാ​​ഹ​​ച​​ര്യം സൃ​​ഷ്​​​ടി​​ക്കു​​ന്ന​​തി​​നും പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​മാ​​ണെന്ന്​ ക​​മ്മി​​റ്റി വ​​ർ​​ക് ടീം ​​ചെ​​യ​​ർ​​മാ​​ൻ സ്​​​റ്റാ​​ഫ് ബ്രി​​ഗേ​​ഡി​​യ​​ർ ജ​​ന​​റ​​ൽ നാ​​സ​​ർ അ​​ബ്ദു​​റ​​ഹ്മാ​​ൻ അ​​ൽ ജാ​​ബി​​ർ പ​​റ​​ഞ്ഞു. തെര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന എ​​ല്ലാ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കും മി​​ക​​ച്ച ഭാ​​വി ആ​​ശം​​സി​​ക്കു​​ന്നു​​വെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarwomengulf newsmalayalam newsarmy office
News Summary - army office-Gulf news-Qatar-women
Next Story