മന്ത്രി ഒ.ജെ. ജനീഷുമായി കൂടിക്കാഴ്ച നടത്തി അർജന്റീന ഫാൻസ് ഖത്തർ
text_fieldsമന്ത്രി ഒ.ജെ. ജനീഷുമായി അർജന്റീന ഫാൻസ് ഖത്തർ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയപ്പോൾ
ദോഹ: അർജന്റീന ഫാൻസ് ഖത്തർ പ്രതിനിധികൾ സംസ്ഥാന കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷുമായി കൂടിക്കാഴ്ച നടത്തി. കായിക മേഖലയിലെ പുതിയ ആശയങ്ങളും പ്രവർത്തനങ്ങളും കൂടിക്കാഴ്ചയിൽ പങ്കുവെച്ചു. കേരളത്തിലെ കായിക മേഖലക്ക് കൂടുതൽ ഉണർവും വളർച്ചയും നൽകുന്നതിനുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
കേരളത്തിൽ നടക്കുന്ന മെസ്സിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അനാവശ്യമായി മെസ്സിയുടെ പേര് വലിച്ചിഴയ്ക്കരുതെന്നും അർജന്റീന ഫാൻസ് ഖത്തർ മന്ത്രിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

