രക്തം നൽകി അർജന്റീന ആരാധകർ
text_fieldsരക്തദാന ക്യാമ്പിന്റെ സർട്ടിഫിക്കറ്റ് അർജന്റീന ഫാൻസ് ഖത്തർ ഭാരവാഹികൾ ഏറ്റുവാങ്ങുന്നു
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് അർജന്റീന ഫാൻസ് ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഖത്തറിലെ അർജന്റീന ഫുട്ബാൾ ആരാധകരുടെ കൂട്ടായ്മ എ.എഫ്.ക്യു പ്രഖ്യാപിച്ച ലോകകപ്പ് 100 ദിന കൗണ്ട് ഡൗൺ ആഘോഷ പരിപാടിയുടെ ഭാഗമായുള്ള രക്തദാന ക്യാംപിനു നൂറിലേറെ പേർ രക്തം നൽകി. ഏകദേശം 600ഓളം പേർ പരിപാടിയുമായി സഹകരിച്ചു. രണ്ടു ദിവസങ്ങളിലായാണ് രക്തദാനം നിർവഹിച്ചത്.
ലോക കപ്പ് മാമാങ്കം നടക്കുന്ന ഖത്തറിൽ നവംബർ - ഡിസംബർ മാസങ്ങളിൽ ഉണ്ടാകാവുന്ന രക്ത ദൗർലഭ്യം പരിഹരിക്കാനുള്ള സാമൂഹ്യ പ്രതിബദ്ധത ലക്ഷ്യമാക്കിയുള്ള പ്രവർത്തനത്തിന്റെ ഭാഗമാണ് ക്യാമ്പ്.
അർജന്റീന എംബസി ഉദ്യോഗസ്ഥരും പങ്കെടുത്തു. ഖത്തറിലെ അർജന്റീനക്കാരുടെ പ്രതിനിധികളും രക്തം നൽകി സഹകരിച്ചു.
ഇന്ത്യൻ എംബസി അപെക്സ് ബോഡികളായ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി എന്നിവയുടെ പ്രധാന ഭാരവാഹികൾ സന്നിഹിതരായിരുന്നു. നിരവധി സംഘടനാ ഭാരവാഹികൾ ആശംസ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

