Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം: അരീക്കോട് സ്വദേശി ഖത്തറിൽ മരിച്ചു
text_fieldsbookmark_border
ദോഹ: ഹൃദയാഘാതം മൂലം മലപ്പുറം അരീക്കോട് സ്വദേശി ഖത്തറിൽ മരിച്ചു. അരീക്കോട് കടുങ്ങല്ലൂർ കൊന്നച്ചാലിൽ മുഹമ്മദ് മുസ്തഫ (46) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
പരേതരായ കൊന്നച്ചാലി മൊയ്തീൻെറയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: ഷാജഹാൻ, ശാമിൽ, സയാൻ, ഫിയ ഫാത്തിമ. മുസ്തഫ പത്തുവർഷമായി ഖത്തറിലുണ്ട്.
മുമ്പ് കർവ ഡ്രൈവിങ് സ്കൂൾ പരിശീലകനായിരുന്നു. പിന്നീട് നാട്ടിൽ പോയി മൂന്നര വർഷത്തിന് ശേഷമാണ് മടങ്ങിയത്. ആറ് മാസമായി തിരിച്ചെത്തിയിട്ട്. നിലവിൽ ലിമോസിൻ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
Next Story
