Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകടബാധ്യതയാൽ...

കടബാധ്യതയാൽ ദുരിതത്തിലാണോ...? കൈപിടിക്കാൻ ഖത്തർ ചാരിറ്റി

text_fields
bookmark_border
കടബാധ്യതയാൽ ദുരിതത്തിലാണോ...? കൈപിടിക്കാൻ ഖത്തർ ചാരിറ്റി
cancel

ദോഹ: രാജ്യത്ത് കടം കൊണ്ട് വലയുന്നവർക്കും മാനുഷിക പ്രശ്നങ്ങളാൽ പ്രയാസമനുഭവിക്കുന്നവർക്കും സഹായഹസ്​തവുമായി ഖത്തർ ചാരിറ്റി. 'അൽ അഖ്റബൂൻ' എന്ന പേരിൽ ആരംഭിച്ച കാമ്പയിെൻറ ഭാഗമായി അൽ അഖ്റബൂൻ ആപ്പും ഖത്തർ ചാരിറ്റി പുറത്തിറക്കിയിട്ടുണ്ട്.

ദാനധർമ്മങ്ങളുടെയും ചേർത്തുപിടിക്കലിെൻറയും ദയയുടെയും കാരുണ്യത്തിെൻറയും മാസമായ റമദാനോടനുബന്ധിച്ചാണ് ഖത്തർ ചാരിറ്റി പ്രത്യേക പദ്ധതി ആരംഭിച്ചിരിക്കുന്നത്. റമദാൻ കാമ്പയിനായ 'പ്രതീക്ഷയുടെ റമദാൻ' എന്ന പദ്ധതിയുടെ കീഴിലാണ് പുതിയ സംരംഭം. വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തപ്പെട്ട വനിതകൾ, രോഗികൾ, നിർധനരായ കുടുബങ്ങൾ എന്നിവർക്കും സഹായത്തിനായി അൽ അഖ്റബൂൻ ആപ്പ് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യവും ആപ്പിലുണ്ട്​. ആൻേഡ്രായിഡ്, ആപ്പിൾ സ്​റ്റോറുകളിൽ അൽ അഖ്റബൂൻ (Alaqraboon) ആപ്പ് ലഭ്യമാണ്. ഇംഗ്ലീഷിലും അറബിയിലും ആപ്​ ലഭ്യമാണ്​. മൊബൈലിൽ ആപ്പ്​ ഡൗൺലോഡ്​ ചെയ്യണം.​ ശേഷം ഖത്തർ ഐഡി ഉപയോഗിച്ച് ആപ്പിൽ രജിസ്​റ്റർ ചെയ്യണം. തുടർന്നാണ്​ നടപടികൾ പൂർത്തീകരിക്കേണ്ടത്​. https://www.qcharity.org/en/qa എന്ന ഖത്തർ ചാരിറ്റിയുടെ വെബ്​സൈറ്റിൽ 'ഇനീഷ്യറ്റീവ്​സ്​ ആൻറ്​ പ്രോ​ഗ്രാംസ്​' വിൻഡോവിൽ Alaqraboon എന്നതിൽ ക്ലിക്ക്​ ചെയ്​ താലും വിവരങ്ങൾ ലഭ്യമാണ്​. ​

കടഭാരത്താലും മാനുഷിക പ്രശ്നങ്ങളാലും വലയുന്നവർക്ക് ആശ്വാസമേകാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമാണ് ഖത്തറിലെ ഉദാരമതികളുടെ പിന്തുണയോടെ അൽ അഖ്റബൂൻ സംരംഭം ആരംഭിച്ചിരിക്കുന്നതെന്നും ഇതിെൻറ ഭാഗമായി ആകെ 100 മില്ല്യൻ റിയാൽ നൽകാൻ ഉദ്ദേശിക്കുന്നതായും ഖത്തർ ചാരിറ്റി അറിയിച്ചു.

മാനുഷിക പരിഗണന അർഹിക്കുന്ന അടിയന്തര കേസുകൾക്ക് സഹായം തേടുന്നതിനായി അപേക്ഷ സമർപ്പിക്കാൻ അൽ അഖ്റബൂൻ ആപ്പ്​ ഉപയോഗിക്കാം. സംഭാവനകൾ നൽകാനും ആപ്പിൽ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.

'നിങ്ങളിൽ ഏറ്റവും അടുത്ത് നിൽക്കുന്നവർക്കാണ് നിങ്ങൾ ചെലവഴിക്കേണ്ടത്​' എന്ന പ്രവാചക വചനത്തിെൻറ പിൻബലത്തിലാണ് അൽ അഖ്റബൂൻ സംരംഭം ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar charity
News Summary - Are you in trouble due to debt ...? Qatar Charity to shake hands
Next Story