Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വന്തം...

സ്വന്തം ഇഷ്​ടപ്രകാരമാണോ ആൻറിബയോട്ടിക്കുകൾ? പണിപാളും തീർച്ച

text_fields
bookmark_border
സ്വന്തം ഇഷ്​ടപ്രകാരമാണോ ആൻറിബയോട്ടിക്കുകൾ? പണിപാളും തീർച്ച
cancel
camera_alt

എച്ച്​.എം.സി കമ്മ്യൂണിക്കബിൾ ഡിസീസ്​ സെൻറർ മെഡിക്കൽ ഡയറക്​ടർ ഡോ. മുന അൽ മസ്​ ലമാനി

ദോഹ: എന്തെങ്കിലും രോഗംവന്നാലോ ലക്ഷണങ്ങൾ കണ്ടാലോ അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ കയറുക, എന്നിട്ട്​ ആൻറിബയോട്ടിക്കുകൾ സ്വന്തം ഇഷ്​ടപ്രകാരം വാങ്ങുക, കഴിക്കുക... ഇത്​ എല്ലാവരും ​പൊതുവേ ചെയ്യുന്ന കാര്യമാണ്​.

സംഗതി അസുഖത്തിന്​ ശമനമൊക്കെ ഉണ്ടാവുമെങ്കിലും വിദഗ്​ധരുടെ നിർദേശപ്രകാരമല്ലാതെ ഇത്തരത്തിൽ ആൻറിബയോട്ടിക്കുകൾ വാങ്ങിക്കഴിക്കുന്നത്​ ഗുരുതരപ്രശ്​നങ്ങൾക്ക്​ വരെ ഇടയാക്കുമെന്ന്​​ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ്​ നൽകുന്നു. ആൻറിബയോട്ടിക്കുകളുടെ ശരിയല്ലാത്ത ഉപയോഗം, അമിതമായ ഉപയോഗം തുടങ്ങിയവ ഗുരുത പാർശ്വഫലങ്ങളിലേക്ക്​ നയിക്കാമെന്ന്​ ഹമദ്​ മെഡിക്കൽ കോർപറേഷ(എച്ച്​.എം.സി)നി​ലെ വിദഗ്​ധർ പറയുന്നു.

ലോക ആൻറിമൈ​ക്രോബിയൽ അവയർനെസ്​ വാരാചരണം നവംബർ 18 മുതൽ 24 വരെയാണ്​ നടക്കുന്നത്​. ഇതുമായി ബന്ധപ്പെട്ടാണ്​ എച്ച്​.എം.സി മുന്നറിയിപ്പ്​. മനുഷ്യരുടെയും മൃഗങ്ങളു​െടയും ആരോഗ്യത്തിനും ഭക്ഷ്യസുരക്ഷ, വികസനം എന്നിവക്കും​​ കൂടുതൽ ഭീഷണി ഉയർത്തുന്ന ഒന്നായി ആൻറിബയോട്ടിക്കുകളു​െട തെറ്റായ ഉപയോഗം മാറിയിട്ടുണ്ടെന്ന്​ ലോകാരേഗ്യസംഘന പറയുന്നു.കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശരീരത്തി​െൻറ രോഗപ്രതിരോധശേഷിയെ ഇല്ലാതാക്കുന്ന ബാക്​ടീരിയകളു​െട പ്രവർത്തനത്താൽ 2050ഓടെ ഓരോ വർഷവും 10 മില്ല്യൻ ആളുകൾ ലോകത്ത്​ മരിക്കുമെന്നാണ്​ ലോകാരോഗ്യസംഘടന പറയുന്നത്​.

ചികിത്സക്കോ രോഗാണുനശീകരണത്തിനോ ഉപയോഗിക്കുന്ന ശക്​തിയേറിയ മരുന്നുകളാണ്​ ആൻറിബയോട്ടിക്കുകൾ. ശരീരത്തിന്​ ഏറെ ദോഷങ്ങൾ വരുത്തുന്ന ബാക്​ടീരിയകളുടെ വളർച്ച തടയാനായി രോഗിയുടെ ചികിത്സക്കായി നൽകുന്ന പ്രധാനഘടകമാണ്​ ആൻറിബയോട്ടിക്കുകളെന്ന്​ എച്ച്​.എം.സി കമ്യൂണിക്കബിൾ ഡിസീസ്​ സെൻറർ മെഡിക്കൽ ഡയറക്​ടർ ഡോ. മുന അൽ മസ്​ലമാനി പറയുന്നു. എന്നാൽ ആൻറിബയോട്ടിക്കുകളു​െട ഉപയോഗം ശരിയായ വിധത്തിൽ അ​െല്ലങ്കിൽ അതിെൻറ ഗുണഫലം കുറഞ്ഞുകുറഞ്ഞുവരും. ഇതിനെയാണ്​ ആൻറിമൈക്രോബിയൽ റെസിസ്​റ്റൻസ്​ എന്ന്​ പറയുന്നത്​. ആൻറി​ബയോട്ടിക്കുകൾക്കെതിരെ ബാക്​ടീരിയകൾ ശക്​തിയാർജിക്കുന്ന അവസ്​ഥയാണിത്​. ആഗോളതലത്തിൽ ആരോഗ്യരംഗത്തുള്ള വലിയ ഭീഷണിയാണ്​ ഇതെന്ന്​ ലോകാരോഗ്യസംഘടന മുന്നറിയിപ്പ്​ നൽകുന്നുണ്ടെന്നും ഡോ. മുന അൽമസ്​ലമാനി പറയുന്നു.

ആൻറിബയോട്ടിക്കുകൾ: ശ്രദ്ധിക്കാം

ആൻറി​ബയോട്ടിക്കുകൾ ഉപയോഗിക്കു​േമ്പാൾ ഏതെങ്കിലും തരത്തിലുള്ള അലർജിയുണ്ടായാൽ ഉടൻ ഡോക്​ടറെ വിവരമറിയിക്കണം.

ഗർഭിണികൾ ആണെങ്കിൽ ആ വിവരം ഡോക്​ടറെ മുൻകൂട്ടി അറിയിക്കണം.

രോഗശമനം ഉണ്ടായിട്ടുണ്ടെങ്കിലും ഡോക്​ടർ പറഞ്ഞ​പ്രകാരമുള്ള ആൻറിബയോട്ടിക്കുകളു​െട കോഴ്​സ്​ പൂർത്തീകരിച്ചിരിക്കണം. മിക്കപ്പോഴും രോഗത്തിന്​ മാറ്റം കാണുന്ന സാഹചര്യത്തിൽ ആളുകൾ ആൻറിബയോട്ടിക്കുകൾ കഴിക്കുന്നത്​ പൂർണമാക്കാതെ ഇടക്ക്​ നിർത്തിവെക്കാറുണ്ട്​്​. ഇത്​ പാടില്ല.

മറ്റാർക്കെങ്കിലും ഡോക്​ടർ നിർദേശിച്ച ആൻറിബയോട്ടിക്കുകൾ ഒരിക്കലും വേറൊരാൾ കഴിക്കാൻ പാടില്ല.

ഓരോരുത്തരു​െടയും ശരീരത്തിെൻറ അവസ്​ഥകൾ വ്യത്യസ്​തമായിരിക്കും. ഇത്​ അടിസ്​ഥാനമാക്കിയാണ്​ ഡോക്​ടർ വ്യത്യസ്​ത രീതിയിൽ നിർദേശം നൽകുന്നത്​.

മുമ്പ്​ ഡോക്​ടർ നിർദേശിച്ച ആൻറി​ബയോട്ടിക്കുകൾ പിന്നീട്​ വരുന്ന രോഗങ്ങൾക്ക്​ അതുപോലെ ഉപയോഗിക്കരുത്​.

നിർദേശപ്രകാരം ത​െന്ന ആൻറിബയോട്ടിക്കുകൾ സൂക്ഷിക്കണം.

കൈകൾ ശുചിയാക്കുക, മറ്റ്​ ആരോഗ്യസംരക്ഷണകാര്യങ്ങൾ കൃത്യമായി പാലിക്കുക എന്നിവയിൽ വീഴ്​ച വരുത്തരുത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:antibiotics
Next Story