Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതർക്കങ്ങളിൽ...

തർക്കങ്ങളിൽ ചർച്ചകളിലൂടെ പരിഹാരം

text_fields
bookmark_border
തർക്കങ്ങളിൽ ചർച്ചകളിലൂടെ പരിഹാരം
cancel
ദോഹ: ഖത്തർ ചേംബറി​​െൻറ തർക്ക പരിഹാര കേന്ദ്രം (ആർബിട്രേഷൻ സ​െൻറർ) 2018ൽ പരിഹരിച്ചത്​ 466 ബില്ല്യൻ റിയാലി​​െൻറ കേസുക ൾ. പത്ത്​ കേസുകളിലായാണിത്​. ഖത്തർ ഇൻറർനാഷനൽ സ​െൻറർ ഫോർ കൺസിലേഷൻ ആൻറ്​ ആർബിട്രേഷൻ (ക്യു​െഎസിസിഎ) ബോർഡ്​ അംഗം ശ ൈഖ്​ ഡോ. ഥാനി ബിൻ ആൽഥാനിയാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​.
ഖത്തർ ചേംബറി​​െൻറ കീഴിലുള്ളതാണ്​ തർക്ക പരിഹാ ര കേന്ദ്രം. 2018ൽ 22 അപേക്ഷകളാണ്​ വാണിജ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ തീർപ്പുകൽപ്പിക്കാനായി കേന്ദ്രത്തിന്​ മുന്നിൽ എത്തിയത്​. നിർമാണ പ്രവൃത്തികളുടെ കരാർ, വാണിജ്യ ഏജൻസികൾ, ഇൻഷുറൻസ്​, മൊബൈൽ കമ്പനികൾ, എഞ്ചിനീറിങ്​, റിയൽഎസ്​റ്റേറ്റ്​, വസ്​തുവാങ്ങൽ, ഇറക്കുമതി, ഫിനാൻസ്​ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണിവ. തർക്ക പരിഹാര കേന്ദ്രത്തിന്​ വിവിധ മേഖലകളിൽ ​ൈവദഗ്​ധ്യമുള്ള 280 മധ്യസ്​ഥൻമാർ ഉണ്ട്​. ഇതിൽ 129 പേർ ഖത്തരികളാണ്​. മറ്റുള്ളവർ ജി.സി.സി, അറബ്​, വിദേശരാജ്യങ്ങളിൽ നിന്നുള്ളവരാണ്​. ആഗോളതലത്തിൽ ത​െന്ന ഏറെ പ്രധാന​െപ്പട്ട തർക്ക പരിഹാരകേന്ദ്രങ്ങളിലൊന്നാണ്​ ഖത്തർ ചേംബറി​​െൻറ കീഴിലുള്തെ്​. നിരവധി ബിസിനസുകാർ തങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പരിഹാരമുണ്ടാക്കാനായി കേന്ദ്രത്തെ സമീപിക്കുന്നുണ്ട്​. വിവിധ മേഖലകൾ സ്​പർശിക്കുന്നതാണ്​ പ്രവർത്തനം. പ്രശ്​നങ്ങൾ അനന്തമായി നീളാതെ ചർച്ചകളുടെയും പരിഹാരത്തി​േൻറയും സംസ്​കാരം പ്രചരിപ്പിക്കുന്നുവെന്നതാണ്​ കേന്ദ്രത്തി​​െൻറ ഏറ്റവും വലിയ പ്രത്യേകത. ബിസിനസുകാർ, നിയമഞ്​ജർ, വ്യാപാരികൾ, മറ്റ്​ പ്രഫഷനലുകൾ തുടങ്ങി അന്താരാഷ്​ട്ര തലത്തിലും പ്രാദേശിക തലത്തിലും പ്രവർത്തിക്കുന്നവരെ കൂട്ടിയിണക്കിയാണ്​ കേന്ദ്രം പ്രവർത്തിക്കുന്നത്​.
വിവിധ തലങ്ങളിൽ ശിൽപശാലകൾ, സെമിനാറുകൾ, ക്ലാസുകൾ, സമ്മേളനങ്ങൾ തുടങ്ങിയവയും നടത്തുന്നുണ്ട്​. ഇതിലൂടെ ദേശീയ തലത്തിൽ മികച്ച ഗുണമേൻമയുള്ള മധ്യസ്​ഥൻമാരെ വാർത്തെടുക്കുന്നു. അന്താരാഷ്​ട്ര തലത്തിലുള്ള സാമ്പത്തിക തർക്കങ്ങളിലടക്കം ചർച്ചയിലൂടെ പരിഹാരമുണ്ടാക്കാൻ ഇവർക്ക്​ കഴിയും. തർക്കങ്ങൾ പരിഹരിക്കൽ, ചർച്ചകളിലൂടെയുള്ള പരിഹാരം, പരസ്​പരമുള്ള സഹകരണം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസപരമായ സഹായങ്ങൾക്കായി ഖത്തർ യൂനിവേഴ്​സിറ്റിയുടെ കൺഡിന്യൂഇങ്​ എഡുക്കേഷൻ സ​െൻററുമായി തർക്കപരിഹാര കേന്ദ്രം സഹകരിച്ചു​പ്രവർത്തിക്കുന്നുണ്ട്​. ഇൗ രംഗത്തെ പരസ്​പര സഹകരണത്തിനുള്ള ധാരണാപത്രം അടുത്തിടെ ഇരുസ്​ഥാപനങ്ങളും പുതുക്കുകയും ചെയ്​തിരുന്നു.
ഇസ്​തംബൂൾ ആർ​ബിട്രേഷൻ കേന്ദ്രമടക്കമുള്ള നിരവധി വിദേശ സ്​ഥാപനങ്ങളുമായി ഖത്തർ ആർബിട്രേഷൻ കേന്ദ്രം സഹകരണപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്​. കള്ളപ്പണം വെളുപ്പിക്കൽ, എഞ്ചിനീയറിങ്​ കരാറുകൾ, വിവിധ കമ്പനികളു​െട സ്​ഥാപനം തുടങ്ങിയവയുമായി ബന്ധ​െപ്പട്ട വിഷയങ്ങളിൽ ഖത്തർ യൂനിവേഴ്​സിറ്റിയുമായി സഹകരിച്ച്​ വിവിധ പരിശീലനപരിപാടികളും 2018ൽ നടത്തിയിട്ടുണ്ട്​. ഖത്തർ യൂനിവേഴ്​സിറ്റിയിലെ ലോ കോളജ്​ വിദ്യാർഥികൾക്ക്​ പരിശീലനവും നൽകുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsArbitration center
News Summary - Arbitration center , Qatar news
Next Story