ആരവം സ്പോർട്സ്-ടെക് ഫെസ്റ്റിന് ഇന്ന് തുടക്കം
text_fieldsദോഹ: പാലക്കാട് എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ അനക്സ് ഖത്തർ നേതൃത്വത്തിൽ ‘ആരവം 24’ വിവിധ പരിപാടികൾ നടത്തുന്നു. വെള്ളിയാഴ്ച ആസ്പയർ ഡോമിലെ വോളിബാൾ ജൂഡോ ഹാളിൽ ഖത്തറിലെ വിവിധ എൻജിനീയറിങ് കോളജ് അലുമ്നികൾ തമ്മിലുള്ള പുരുഷന്മാർക്കായുള്ള വോളിബാൾ, വനിതകൾക്കായുള്ള ത്രോബാൾ എന്നീ മത്സരങ്ങൾ സംഘടിപ്പിക്കും. വനിതകൾക്കും പുരുഷന്മാർക്കുമായി വടംവലി മത്സരവും വനിതകൾക്ക് മാത്രമായി പഞ്ചഗുസ്തി മത്സരവും അന്നേ ദിവസം അരങ്ങേറും.
മേയ് 31ന് ബിർള പബ്ലിക് സ്കൂളിൽ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്കായി പൊതുവിജ്ഞാന ക്വിസും ശാസ്ത്രപ്രദർശന മത്സരവും ഉൾപ്പെടുത്തി നടക്കുന്ന ടെക്ഫെസ്റ്റോടെ അനക്സ് ആരവം സമാപിക്കും. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

