Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരവം കായികമേള: ടി.കെ.എം ജേതാക്കൾ

text_fields
bookmark_border
Anax Aravam Sports winners TKM Engineering college alumni team
cancel
camera_alt

അനക്സ് ആരവം കായികമേളയിൽ ജേതാക്കളായ ടി.കെ.എം. എൻജിനീയറിങ് കോളജ് അലുമ്നി ടീം

ദോഹ: പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥി സംഘടനയായ അനക്സ് ഖത്തറി​ന്റെ ‘അനക്സ് ആരവം’ കായിക മത്സരങ്ങൾ സമാപിച്ചു. ആസ്പയർ അക്കാദമി ഇൻഡോർ ഹാളിൽ നടന്ന കായികമേളയിൽ കേരളത്തിലെ 11 എൻജിനീയറിങ് കോളജ് അലുമ്നികൾ പങ്കെടുത്തു. ഏറ്റവും കൂടുതൽ പോയന്റുമായി ടി.കെ.എം എൻജിനീയറിങ് കോളജ് അലുമ്നി ഓവറോൾ ജേതാക്കളായി. വെള്ളിയാഴ്ച ബിർള പബ്ലിക് സ്കൂളിൽ ഖത്തറിലെ ഇന്ത്യൻ സ്കളുകളിലെ വിദ്യാർഥികൾക്കായി പൊതുവിജ്ഞാന ക്വിസ്സും ശാസ്ത്രപ്രദർശന മത്സരവും ഉൾപ്പെടുത്തി നടക്കുന്ന ടെക്ഫെസ്റ്റോടെ അനക്സ് ആരവം 24 സമാപിക്കും. കേരളത്തിലെ പ്രശസ്ത ക്വിസ് മാസ്റ്റർ ആയ എ.ആർ. രഞ്ജിത്താണ് ക്വിസ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aravam Sports Festival: TKM Winners
Next Story