ഗ്രാൻഡ് മാളിൽ അറബിക് ഫെസ്റ്റിവൽ ആരംഭിച്ചു
text_fieldsഗ്രാൻഡ് മാൾ മെക്കൈൻസ് -എക്സിറ്റ് 37 സൽവ റോഡിലെ ഷോറൂമിൽ അറബിക് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്ന അറബിക് ഫെസ്റ്റിവൽ ഗ്രാൻഡ് മാൾ മെക്കൈൻസ്-എക്സിറ്റ് 37, സൽവ റോഡിൽ ആരംഭിച്ചു. ജി.എം അജിത് കുമാർ, അഡ്മിൻ മാനേജർ നിതിൽ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി.ആർ. മാനേജർ സിദ്ദീഖ്, ഫിനാൻസ് മാനേജർ അനിൽ എന്നിവരും മറ്റ് സീനിയർ മാനേജ്മെന്റ് അംഗങ്ങളും ചേർന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
അറബിക് ക്രീപ്, അറേബ്യൻ സ്വീറ്റുകൾ, ബാർബിക്യു ഐറ്റംസ്, സ്പൈസസ്, തുർക്കിഷ് ഉൽപന്നങ്ങൾ, അറബിക് വസ്ത്രങ്ങൾ, അബായകൾ, ആരോഗ്യ-സൗന്ദര്യവർധക വസ്തുക്കൾ, വിന്റർ ക്യാമ്പിങ് ഐറ്റംസ്, പ്ലാന്റ്സ് ആൻഡ് ഫ്ലവർ, അറബിക് ഫുഡ്സ് തുടങ്ങിയവ ഉൾപ്പെടെ നിരവധി ഉൽപന്നങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇതിനൊപ്പം ഗ്രാൻഡ് ഫ്രഷ് ഹോട്ട് ഫുഡ് ആൻഡ് ബേക്കറി വിഭാഗത്തിൽ തയാറാക്കുന്ന വിഭവങ്ങളും പ്രമോഷന്റെ ഭാഗമാണ്. ഗ്രാൻഡ് മാൾ മെക്കൈൻസ് സൽവ റോഡ്, എക്സിറ്റ് 37 ഷോറൂമിൽ മാത്രമായിരിക്കും ഈ ഫെസ്റ്റിവൽ നടക്കുക. ഫെസ്റ്റിവൽ നവംബർ എട്ടിന് സമാപിക്കും. എല്ലാ ഉപഭോക്താക്കളെയും അറബിക് ഫെസ്റ്റിവൽ സന്ദർശിക്കാനും ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും സ്വാഗതം ചെയ്യുന്നതായി ഗ്രാൻഡ് മാൾ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

