Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമഹാകവികളുടെ അറേബ്യൻ...

മഹാകവികളുടെ അറേബ്യൻ കവി, മലയാളിയിലൂടെ അറബിയിലേക്ക്​

text_fields
bookmark_border
മഹാകവികളുടെ അറേബ്യൻ കവി, മലയാളിയിലൂടെ അറബിയിലേക്ക്​
cancel
camera_alt

ശി​ഹാ​ബ്​ ഗാ​നിം,       ഡോ. ​മ​ൻ​സൂ​ർ ഹു​ദ​വി

ദോ​ഹ: ശി​ഹാ​ബ്​ ഗാ​നിം എ​ന്നു കേ​ട്ടാ​ൽ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ലേ​ക്ക്​ ഓ​ടി​യെ​ത്തു​ന്ന​ത്​ ഒ​രു​പി​ടി സാ​ഹി​ത്യ സാ​മ്രാ​ട്ടു​ക​ളു​ടെ പേ​രാ​വും. ഇ​ട​ശ്ശേ​രി​യും, ഇ​ട​പ്പ​ള്ളി രാ​ഘ​വ​ന്‍ പി​ള്ള​യും, ബാ​ലാ​മ​ണി അ​മ്മ​യും മു​ത​ൽ ​വൈ​ലോ​പ്പി​ള്ളി​യും ച​ങ്ങ​മ്പു​ഴ​യും ക​മ​ല സു​റ​യ്യ​യും ഒ.​എ​ൻ.​വി കു​റു​പ്പും വ​രെ​യു​ള്ള ഇ​തി​ഹാ​സ​ങ്ങ​ൾ.

മ​ല​യാ​ള​ത്തി​ന്‍റെ തേ​ൻ​മൊ​ഴി​യി​ൽ അ​വ​ർ എ​ഴു​തി​വെ​ച്ച സാ​ഹി​ത്യ​ങ്ങ​ൾ​ക്ക്​ ദേ​ശ​ഭാ​ഷ​ക​ളു​ടെ അ​തി​രു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക്​ ഇ​ടം ന​ൽ​കി​യ മ​ഹാ​ൻ എ​ന്നാ​വും ​യ​മ​നി​ൽ ജ​നി​ച്ച്​ ദു​ബൈ​യെ ത​ട്ട​ക​മാ​ക്കി​മാ​റ്റി​യ ശി​ഹാ​ബ്​ ഗാ​നി​മി​നെ വി​ളി​ക്കു​ക. സാ​ഹി​ത്യ​വും ക​വി​ത്വ​വും ഭാ​വ​ന​യും ചോ​രാ​തെ മ​ല​യാ​ള​ത്തി​ൽ നി​ന്നും ശി​ഹാ​ബ്​ ഗാ​നിം അ​റ​ബി​യി​ലേ​ക്ക്​ മൊ​ഴി​മാ​റ്റി​യ ക​വി​ത​ക​ൾ ഒ​രു​പി​ടി​യാ​ണ്. സി.​എ ജോ​സ​ഫ്, വൈ​ലോ​പ്പി​ള്ളി, ച​ങ്ങ​മ്പു​ഴ, ചെ​മ്മ​നം ചാ​ക്കോ, പു​ന​ലൂ​ര്‍ ബാ​ല​ന്‍, അ​യ്യ​പ്പ​പ്പ​ണി​ക്ക​ര്‍, ആ​റ്റൂ​ര്‍ ര​വി വ​ര്‍മ, സു​ഗ​ത , യൂ​സ​ഫ​ലി കേ​ച്ചേ​രി, ക​ട​മ്മ​നി​ട്ട, വി​ഷ്ണു നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, സ​ച്ചി​ദാ​ന​ന്ദ​ൻ എ​ന്നി​ങ്ങ​നെ നീ​ളു​ന്ന ആ ​പ​ട്ടി​ക.

മ​ല​യാ​ള ക​വി​ക​ളെ വി​ശാ​ല​മാ​യ അ​റ​ബ്​ സാ​ഹി​ത്യ ലോ​ക​ത്തി​ന്‍റെ കാ​ൻ​വാ​സി​ലേ​ക്ക്​ പ​ക​ർ​ത്തി​യ, ശി​ഹാ​ബ്​ ഗാ​നി​മി​നെ മ​റ്റൊ​രു മ​ല​യാ​ളി അ​റ​ബ്​ ലോ​ക​ത്തി​ന്​ മു​മ്പാ​കെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണി​പ്പോ​ൾ.

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ ഡോ. ​മ​ൻ​സൂ​ർ ഹു​ദ​വി​യാ​ണ്​ ആ ​ച​രി​ത്ര​ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത്. കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും ശി​ഹാ​ബ്​ ഗാ​നി​മി​ന്‍റെ സാ​ഹി​ത്യ​സ​ഞ്ചാ​ര​ത്തെ കു​റി​ച്ച്​ ന​ട​ത്തി​യ ഗ​വേ​ഷ​ണ പ്ര​ബ​ന്ധം ഒ​രു പു​സ്ത​ക​മാ​ക്കി​മാ​റ്റി​യാ​ണ്​ ഡോ. ​മ​ൻ​സൂ​ർ ഹു​ദ​വി ആ ​ദൗ​ത്യം നി​ർ​വ​ഹി​ക്കു​ന്ന​ത്.

അ​ദ്ദേ​ഹം എ​ഴു​തി​യ പു​സ്ത​കം ല​ബ​നാ​ൻ ആ​സ്ഥാ​ന​മാ​യ അ​ൽ മു​ക്​​ത​ബ​സ്​ പ​ബ്ലി​ഷി​ങ്​ ഹൗ​സ്​ ആ​ണ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

അ​ച്ച​ടി പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന പു​സ്ത​കം നാ​ലു​മാ​സ​ത്തി​നു​ള്ളി​ൽ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്നു. 'അ​ൽ ഇ​ത്തി​ജാ​ഹാ​ത്തു​ൽ ഫ​ന്നി​യ്യ വ​ൽ മൗ​സൂ​ഇ​യ്യ ഫീ ​ശി​അ്​​രി ശി​ഹാ​ബ് ഗാ​നിം' (ശി​ഹാ​ബ് ഗാ​നി​മി​ന്‍റെ ക​വി​ത​ക​ളി​ലെ കാ​വ്യ നൂ​ത​ന​ത്വ​വും ആ​വി​ഷ്കാ​ര​ങ്ങ​ളും) എ​ന്ന പേ​രി​ലാ​ണ്​ ക​വി​യു​ടെ ജീ​വി​ത​വും, സാ​ഹി​ത്യ​വും, വി​വ​ർ​ത്ത​ന സാ​ഹി​ത്യ​വു​മെ​ല്ലാം വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന ഗ്ര​ന്ഥം ആ​സ്വാ​ദ​ക​രെ തേ​ടി​യെ​ത്താ​ൻ ഒ​രു​ങ്ങു​ന്ന​ത്.

ഒ​രു ഇ​ന്ത്യ​ക്കാ​ര​നാ​യ ഗ​വേ​ഷ​ക​ന്‍റെ ശി​ഹാ​ബ് ഗാ​നി​മി​നെ പ​റ്റി​യു​ള്ള ആ​ദ്യ പു​സ്ത​കം എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി ഈ ​അ​റ​ബി ഭാ​ഷ​യി​ലെ പ​ഠ​ന ഗ്ര​ന്ഥ​ത്തി​നു​ണ്ട്. അ​റ​ബ് ലോ​ക​ത്തെ ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ അം​ബാ​സ​ഡ​ർ എ​ന്ന നി​ല​യ്ക്ക്, അ​റ​ബ് സ​ർ​ഗാ​ത്മ​ക ലോ​ക​ത്ത് ര​ച​ന ശൈ​ലി​യു​ടെ വൈ​വി​ധ്യം കൊ​ണ്ടും, ആ​ഴ​ത്തി​ലു​ള്ള നി​രീ​ക്ഷ​ണം കൊ​ണ്ടും വേ​റി​ട്ടു​നി​ൽ​ക്കു​ന്ന ഒ​രെ​ഴു​ത്തു​കാ​ര​നെ​ക്കു​റി​ച്ച് പ​തി​വു​രീ​തി​ക​ൾ ഭേ​ദി​ച്ച് ന​ട​ത്തി​യ ഗ​വേ​ഷ​ണം സാ​ഹി​ത്യ പ്രേ​മി​ക​ൾ​ക്കു​ള്ള വേ​റി​ട്ട അ​നു​ഭ​വ സ​മ്പ​ത്ത് പ​ക​രു​ന്ന​താ​ണെ​ന്ന്​ ഗ്ര​ന്ഥ​കാ​ര​ൻ ഡോ. ​മ​ൻ​സൂ​ർ ഹു​ദ​വി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. പ്ര​മു​ഖ യു.​എ.​ഇ ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​അ​ബ്ദു​ൽ ഹ​ക്കീം അ​ൽ സു​ബൈ​ദി​യാ​ണ് അ​വ​താ​രി​ക എ​ഴു​തി​യ​ത്.

മ​ല​യാ​ള​ത്തി​ലെ മ​ഹാ​ക​വി​ക​ളു​ടെ ര​ച​ന​ക​ൾ അ​റ​ബി​യി​ലേ​ക്ക്​ ന​ട​ത്തി​യ വി​വ​ർ​ത്ത​ന​ങ്ങ​ളും, മ​റ്റ് സം​ഭാ​വ​ന​ക​ളും ര​ണ്ടു രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഭാ​ഷാ​പ​ര​വും സാ​ഹി​ത്യ​പ​ര​വു​മാ​യ ഉ​ള്ള അ​മൂ​ല്യ കൂ​ടി​ച്ചേ​ർ​ക്ക​ലു​ക​ളെ​യും കൊ​ടു​ക്ക​ൽ വാ​ങ്ങ​ലു​ക​ളെ​യും സ​മ​ഗ്ര​മാ​യി പു​സ്ത​ക​ത്തി​ൽ ​പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. ന​ല്ല ക​വി​ത​ക​ള്‍ തേ​ടി​യു​ള്ള യാ​ത്ര​യാ​ണ് ശി​ഹാ​ബ്​ ഗാ​നിം എ​ന്ന അ​റ​ബ്​ സാ​ഹി​ത്യ​കാ​ര​നെ മ​ല​യാ​ള​വു​മാ​യി അ​ടു​പ്പി​ച്ച​ത്. ഒ​ടു​വി​ൽ അ​ദ്ദേ​ഹം, മ​ല​യാ​ള ക​വി​ക​ളെ മ​ല​യാ​ളി​ക​ളേ​ക്കാ​ൾ അ​റി​ഞ്ഞു. വ്യ​ക്​​തി​പ​ര​മാ​യും സാ​ഹി​ത്യ​വീ​ഥി​യി​ലും അ​ടു​പ്പം കാ​ത്തു​സൂ​ക്ഷി​ച്ചാ​ണ്​ വാ​യ​ന​ക്കാ​രു​ടെ​യും ആ​സ്വാ​ദ​ക​രു​ടെ​യും മ​ന​സ്സി​ൽ കു​ടി​യേ​റു​ന്ന​ത്.

'ദൈ​വ​ദ​ശ​ക​ത്തി​ന്‍റെ' അ​റ​ബി വി​വ​ര്‍ത്ത​നം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട കൃ​തി​ക​ളി​ലൊ​ന്നാ​ണ്.

പ്ര​ഥ​മ ടാ​ഗോ​ർ സ​മാ​ധാ​ന പു​ര​സ്കാ​രം ന​ൽ​കി​യാ​യി​രു​ന്നു ഇ​ന്തോ-​അ​റ​ബ്​ സാം​സ്കാ​രി​ക അം​ബാ​സ​ഡ​റാ​യ ശി​ഹാ​ബ്​ ഗാ​നി​മി​നെ രാ​ജ്യം ആ​ദ​രി​ച്ച​ത്.

മ​ൻ​സൂ​ർ ഹു​ദ​വി​യു​ടെ 2019ൽ ​പൂ​ർ​ത്തി​യാ​ക്കി​യ പ​ഠ​ന ഗ​വേ​ഷ​ണ​മാ​ണ്​ ഇ​പ്പോ​ൾ പു​സ്ത​ക​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത്. നി​ല​വി​ൽ ദോ​ഹ​യി​ലെ രാ​ജ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ല്‍ അ​ധ്യാ​പ​ക​നാ​ണ്.

പ​ഠ​ന​കാ​ല​ത്ത്​ ഗാ​നി​മി​ന്‍റെ ര​ച​ന​ക​ൾ വാ​യി​ച്ച​റി​ഞ്ഞ സ്വാ​ധീ​ന​ത്തി​ലാ​യി​രു​ന്നു ഗ​വേ​ഷ​ണ ബി​രു​ദ​ത്തി​ന്​ ഒ​രു​ങ്ങു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തെ ത​ന്നെ പ​ഠ​ന വി​ഷ​മാ​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന്​ മ​ൻ​സൂ​ർ ഹു​ദ​വി പ​റ​യു​ന്നു. 'അ​ല്‍ റാ​ബി​ത്വ'​യു​ടെ മി​ക​ച്ച ലേ​ഖ​ന​ത്തി​നു​ള്ള 2019ലെ ​അ​വാ​ര്‍ഡ്​ നേ​ടി​യ ഗ്ര​ന്ഥ​കാ​ര​ൻ, നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര അ​റ​ബി​ക് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ല്‍ അ​ക്കാ​ദ​മി​ക് ലേ​ഖ​ന​ങ്ങ​ള്‍ എ​ഴു​തി​യി​ട്ടു​ണ്ട്.

യു.​എ​ന്‍ ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ല​ട​ക്കം വി​വി​ധ ദേ​ശീ​യ അ​ന്ത​ര്‍ദേ​ശീ​യ സെ​മി​നാ​റു​ക​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ പ്ര​ബ​ന്ധ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. അ​ന്ന​ഹ്ദ അ​റ​ബി​ക് മാ​ഗ​സി​ന്‍റെ എ​ഡി​റ്റോ​റി​യ​ൽ അം​ഗ​വും കോ​ള​മി​സ്റ്റു​മാ​ണ്.

മ​ല​പ്പു​റം മ​ഞ്ചേ​രി പു​ല്ലൂ​രി​ലെ പ​രേ​ത​നാ​യ ക​ട്ടി​ല​ശ്ശേ​രി മീ​രാ​ന്‍ ഫൈ​സി - ടി.​പി. ന​ഫീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഹ​സ​ന​ത്താ​ണ് ഭാ​ര്യ. റാ​ജി ജ​വാ​ദ്, ന​വാ​ൽ നൂ​ർ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Show Full Article
News Summary - Arabian poet of great poets, to Malayalee through Arabic
Next Story