അറബ് ടൂറിസം 'നെക്ലെസ്' അമീറിന് സമ്മാനിച്ചു
text_fieldsഅറബ് ടൂറിസം നെക്ലെസ് ഓഫ് എക്സലന്‍റ് ക്ലാസ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഏറ്റുവാങ്ങുന്നു
ദോഹ: വിനോദസഞ്ചാര മേഖല ഉൾപ്പെടെ വിവിധ മേഖലകളിലെ സംഭാവനകൾക്കുള്ള അംഗീകാരമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അറബ് ടൂറിസം നെക്ലെസ് ഓഫ് എക്സലന്‍റ് ക്ലാസ് സമ്മാനിച്ചു.
അറബ് ടൂറിസം ഓർഗനൈസേഷനാണ് അമീറിനുള്ള ആദരവായി നെക്ലെസ് സമ്മാനിച്ചത്. അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ അറബ് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്‍റ് ഡോ. ബന്ദർ ബിൻ ഫഹദ് അൽ ഫഹ്ദി ആദരവ് സമ്മാനിച്ചു. ഓർഗനൈസേഷൻ പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.
വിനോദസഞ്ചാരം ഉള്‍പ്പെടെ വിവിധ മേഖലകളുടെ വികസനത്തിനായി ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അഭിനന്ദനമായാണ് അറബ് ടൂറിസം നെക്‌ലെസ് സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

