അറബ് ടേബ്ൾ ടെന്നിസ്: ഖത്തർ ടീം ജോർഡനിൽ
text_fieldsഖത്തർ ടേബ്ൾ ടെന്നിസ് ടീം ദോഹ വിമാനത്താവളത്തിൽ
ദോഹ: അറബ് ടേബ്ൾ ടെന്നിസ് ചാമ്പ്യൻഷിപ്പിനുള്ള ഖത്തർ ടീം ജോർഡനിലെ അമ്മാനിലെത്തി. തിങ്കളാഴ്ച രാത്രി പുറപ്പെട്ട ടീമിന് ദോഹ വിമാനത്താവളത്തിൽ ഇൻറർനാഷനൽ നാഷനൽ ടി.ടി ഫെഡറേഷൻ വൈസ്പ്രസിഡൻറു കൂടിയായ ഖത്തർ ടേബ്ൾ ടെന്നിസ് ഫെഡറേഷൻ പ്രസിഡൻറ് ഖലീൽ അൽ മുഹന്നദിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. അറബ് ടേബ്ൾ ടെന്നിസ് ഫെഡറേഷനാണ് 13 ദിവസത്തെ ചാമ്പ്യൻഷിപ്പിെൻറ സംഘാടകർ.
വിവിധ പ്രായ വിഭാഗങ്ങളിലായി പുരുഷ -വനിത ടീമുകൾ ഖത്തറിനായി മത്സരിക്കുന്നുണ്ട്.അഹമ്മദ് ഖലീൽ അൽ മുഹന്നദി, അഹമ്മദ് മുതന്ന അൽ അവ്ലകി, മുഹമ്മദ് അബ്ദുൽ വഹാബ് എന്നിവരാണ് പ്രധാന പുരുഷ താരങ്ങൾ. ഇവർക്ക് പുറമെ ജൂനിയർ താരങ്ങളും സംഘത്തോടൊപ്പമുണ്ട്.
ചൈനീസ് കോച്ച് സുള്ളി നയിക്കുന്ന വനിത ടീമിൽ, നൗറ അൽ അബ്രിയാണ് മാനേജർ. മഹാ അലി ഫ്ലാമെർസി, മഹാ അലി, മർയം അലി, ഷൗഖ് അൽ അബ്ദുല്ല എന്നിവരാണ് താരങ്ങൾ.