അറബ് ഉച്ചകോടിയിൽ ഗൾഫ് പ്രതിസന്ധി ചർച്ചയില്ലെന്ന് ഖത്തർ
text_fieldsദോഹ: ഏപ്രിൽ 15ന് റിയാദിൽ വെച്ച് നടക്കുന്ന അറബ് ലീഗ് ഉച്ചകോടിയിൽ ഗൾഫ് പ്രതിസന്ധി ചർച്ച ചെയ്യില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
തുർക്കി വാർത്താ ഏജൻസിയായ അനാദുൽ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ, അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള സെക്രട്ടറി ജനറൽ അഹ്മദ് അബ്ദുൽ ഗൈഥിെൻറ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് ലുൽവ അൽ ഖാതിർ പറഞ്ഞു.
ഉച്ചകോടിയിൽ ഏത് തലത്തിലുള്ള പങ്കാളിത്തമാണുണ്ടാകുകയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ലുൽവ അൽ ഖാതിർ വ്യക്തമാക്കി. ഗൾഫ് പ്രതിസന്ധി ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്ന വാദങ്ങൾ അഭിമുഖത്തിനിടെ നിരസിച്ച അവർ, പ്രതിസന്ധി പരിഹരിക്കുന്നതിന് ചർച്ചകളും സംഭാഷണങ്ങളും അനിവാര്യമാണെന്ന നയവുമായി ഖത്തർ മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.
പ്രതിസന്ധി പരിഹരിക്കുന്നതിന് ഖത്തറിെൻറ പരമാധികാരത്തെ തകർക്കാത്ത നിലയിലുള്ള നയതന്ത്ര ചർച്ചകളാണ് ആവശ്യമെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുകയാണെന്നും ചർച്ച ദേശീയ താൽപര്യത്തിന് വിരുദ്ധമാകരുതെന്നും മന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി. അറബ് ഉച്ചകോടിക്ക് മുന്നോടിയായുള്ള പ്രാരംഭ യോഗങ്ങൾ തിങ്കളാഴ്ച സൗദിയിൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
