Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​സ്രാ​യേ​ൽ...

ഇ​സ്രാ​യേ​ൽ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി അ​റ​ബ് രാ​ജ്യ​ങ്ങ​ൾ

text_fields
bookmark_border
ഇ​സ്രാ​യേ​ൽ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി അ​റ​ബ് രാ​ജ്യ​ങ്ങ​ൾ
cancel
camera_alt

യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന അ​റ​ബ് ഗ്രൂ​പ് എ​ക്സ്റ്റെ​ൻ​ഡ​ഡ് ട്രോ​യി​ക്ക സ്ഥി​രം പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ ആ​രം​ഭി​ച്ച പു​തി​യ അ​ധീ​ന​പ്പെ​ടു​ത്ത​ൽ നീ​ക്ക​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി യു.​എ​ന്നി​ലെ അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ളു​ടെ​യും വി​വി​ധ അ​റ​ബ് ഗ്രൂ​പ്പു​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ രം​ഗ​ത്തെ​ത്തി. ന്യൂ​യോ​ർ​ക്കി​ൽ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സു​മാ​യി ന​ട​ന്ന അ​റ​ബ് ഗ്രൂ​പ്പി​ന്റെ എ​ക്സ്റ്റെ​ൻ​ഡ​ഡ് ട്രോ​യി​ക്ക സ്ഥി​രം പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം, വെ​സ്റ്റ് ബാ​ങ്കി​ൽ പ​ര​മാ​ധി​കാ​രം അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള ഇ​സ്രാ​യേ​ൽ തീ​രു​മാ​ന​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ളെ ലം​ഘി​ക്കു​ന്ന​താ​യും, പ്ര​ത്യേ​കി​ച്ച് സ്വ​യം​നി​ർ​ണ​യാ​വ​കാ​ശം, അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്ക​ൽ എ​ന്നി​വ​യെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. ഇ​ത് അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. 1967ലെ ​അ​തി​ർ​ത്തി​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി കി​ഴ​ക്ക​ൻ ജ​റൂ​സ​ലം ത​ല​സ്ഥാ​ന​മാ​യി സ്വ​ത​ന്ത്ര​വും പ​ര​മാ​ധി​കാ​ര​മു​ള്ള​തു​മാ​യ ഫ​ല​സ്തീ​ൻ രാ​ജ്യം സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും യോ​ഗ​ത്തി​ൽ ആ​വ​ർ​ത്തി​ച്ചു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത യു.​എ​ന്നി​ലെ ഖ​ത്ത​റി​ന്റെ സ്ഥി​രം പ്ര​തി​നി​ധി ശൈ​ഖ ആ​ലി​യ അ​ഹ​മ്മ​ദ് ബി​ൻ സൈ​ഫ് ആ​ൽ​ഥാ​നി ​ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കേ​ണ്ട​തി​ന്റെ അ​നി​വാ​ര്യ​ത ഊ​ന്നി​പ്പ​റ​ഞ്ഞു. ഈ ​ല​ക്ഷ്യ​ത്തി​നാ​യി അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ക​ളു​മാ​യി ചേ​ർ​ന്ന് ഖ​ത്ത​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും അ​വ​ർ ഉ​റ​പ്പു​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraeliQatar NewsArab statesgulf news malayalam
News Summary - Arab states protest against Israeli withdrawal
Next Story