Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫ​ല​സ്തീ​ൻ...

ഫ​ല​സ്തീ​ൻ ത​ട​വു​കാ​ർ​ക്ക് വ​ധ​ശി​ക്ഷ ഇ​സ്രാ​യേ​ൽ നി​യ​മ​ത്തെ അ​പ​ല​പി​ച്ച്​ അ​റ​ബ്​ രാ​ജ്യ​ങ്ങ​ൾ

text_fields
bookmark_border
Qatar News
cancel

ദോ​ഹ: ഫ​ല​സ്തീ​ൻ ത​ട​വു​കാ​രെ വ​ധ​ശി​ക്ഷ​ക്ക് വി​ധേ​യ​മാ​ക്കു​ന്ന നി​യ​മം പാ​സാ​ക്കി​യ ഇ​സ്രാ​യേ​ൽ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി അ​റ​ബ്​ -മു​സ് ലിം ​രാ​ജ്യ​ങ്ങ​ൾ. അ​ധി​നി​വി​ഷ്​​ട വെ​സ്റ്റ്​ ബാ​ങ്കി​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന ത​ര​ത്തി​ൽ ഇ​സ്രാ​യേ​ൽ പാ​ർ​ല​മെ​ന്റ് അം​ഗീ​ക​രി​ച്ച നി​യ​മ​ത്തെ ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, തു​ർ​ക്കി​യ, ഈ​ജി​പ്ത്, ഇ​ന്തോ​നേ​ഷ്യ, ജോ​ർ​ഡ​ൻ, പാ​കി​സ്​​താ​ൻ, യു.​എ.​ഇ എ​ന്നീ എ​ട്ട് രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രാ​ണ് സം​യു​ക്ത​മാ​യി അ​പ​ല​പി​ച്ച​ത്. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കു​ന്ന നി​യ​മം വം​ശ​വി​വേ​ച​ന ഭ​ര​ണ​കൂ​ട​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് മ​ന്ത്രി​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തും അ​ധി​നി​വി​ഷ്​​ട പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​വ​രു​ടെ നി​ല​നി​ൽ​പ്പി​നെ​ത്ത​ന്നെ ഭീ​ഷ​ണി​യി​ലാ​ക്കു​ന്ന​തു​മാ​യ തു​ട​ർ​ച്ച​യാ​യ ഇ​സ്രാ​യേ​ലി ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ മ​ന്ത്രി​മാ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഫ​ല​സ്തീ​ൻ ത​ട​വു​കാ​ർ​ക്കെ​തി​രാ​യ വി​വേ​ച​ന​പ​ര​മാ​യ നീ​ക്ക​വും, പു​തി​യ നി​യ​മ​നി​ർ​മാ​ണ​വും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കും. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ മേ​ഖ​ല​യി​ലെ പി​രി​മു​റു​ക്കം വ​ർ​ധി​പ്പി​ക്കു​ക​യും പ്രാ​ദേ​ശി​ക സ്ഥി​ര​ത​യെ ത​ക​ർ​ക്കു​ക​യും ചെ​യ്യും. നി​ല​വി​ൽ ഇ​സ്രാ​യേ​ൽ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന ഫ​ല​സ്തീ​ൻ ത​ട​വു​കാ​രു​ടെ അ​വ​സ്ഥ​യി​ൽ മ​ന്ത്രി​മാ​ർ ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. പീ​ഡ​നം, ക്രൂ​ര​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​വും അ​പ​മാ​ന​ക​ര​വു​മാ​യ പെ​രു​മാ​റ്റം, പ​ട്ടി​ണി, അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​നം എ​ന്നി​വ​യു​ൾ​പ്പെ​ടെ ത​ട​വു​കാ​ർ നേ​രി​ടു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​രാ​നി​രി​ക്കു​ന്ന വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് മ​ന്ത്രി​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സം​ഘ​ർ​ഷ​ങ്ങ​ൾ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കു​ന്ന ത​ര​ത്തി​ൽ ഇ​സ്രാ​യേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ത​ട​യണമെന്നും മ​ന്ത്രി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death PenaltyPalestinian PrisonersArab states
News Summary - Arab states condemn Israeli law imposing death penalty on Palestinian prisoners
Next Story