Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅറബ് ഷൂട്ടിങ്​...

അറബ് ഷൂട്ടിങ്​ ചാമ്പ്യൻഷിപ്: എയർ റൈഫിളിൽ ഖത്തറിന് സ്വർണം

text_fields
bookmark_border
അറബ് ഷൂട്ടിങ്​ ചാമ്പ്യൻഷിപ്: എയർ റൈഫിളിൽ ഖത്തറിന് സ്വർണം
cancel
camera_alt

അറബ് ഷൂട്ടിങ്​ ചാമ്പ്യൻഷിപ്പിൽ എയർ റൈഫിൾ വിഭാഗത്തിൽ സ്വർണം നേടിയ ഖത്തറി​െൻറ ഐഷ അൽ സുവൈദിയും മറ്റു​ താരങ്ങളും

ദോഹ: കൈറോയിൽ നടക്കുന്ന അറബ് ഷൂട്ടിങ്​ ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണം. എയർ റൈഫിൾ വിഭാഗത്തിൽ ഖത്തറി​െൻറ ഐഷ അൽ സുവൈദിയാണ് സ്വർണം കൊയ്തെടുത്തത്. അറബ് രാജ്യങ്ങളിലെ ഏറ്റവും മികച്ച എട്ട് ഷൂട്ടർമാർക്കിടയിൽ നിന്നാണ് ഐഷ അൽ സുവൈദി ഒന്നാമതെത്തിയത്.

ആതിഥേയരായ ഈജിപ്​തി​െൻറ അൽ സഹ്റ ശഅ്ബാൻ, ഹദീർ അൽ സായിദ് എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്​ഥാനങ്ങൾ കരസ്​ഥമാക്കി. ഖത്തറിനായി സ്വർണം നേടിയതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും മത്സരം ഏറെ കഠിനമായിരുന്നുവന്നും ഐഷ അൽ സുവൈദി മത്സരശേഷം പറഞ്ഞു. അറബ് ഷൂട്ടിങ്​ ചാമ്പ്യൻഷിപ്പിൽ ഐഷയുടെ വിജയത്തിലേക്ക് ഏവരും പ്രതീക്ഷയോടെ കാത്തിരിപ്പിലായിരുന്നു.

ലുസൈൽ ഷൂട്ടിങ്​ കോംപ്ലക്​സിലെ കഠിന പരിശീലനത്തിന് ശേഷമാണ് അൽ സുവൈദി കൈ​​റോയിലെത്തിയത്. പരിശീലനത്തിനിടയിലും ചാമ്പ്യൻഷിപ്പിലും മികച്ച പിന്തുണ നൽകിയ ഷൂട്ടിങ്​ കോച്ചിന് താരം മെഡൽ സമ്മാനമായി നൽകി.

ഖത്തർ ഷൂട്ടിങ്​ അസോസിയേഷനും ഐഷ അൽ സുവൈദിക്കും നാഷനൽ ടീം കമ്മിറ്റി അംഗം അൽ അനൂദ് അൽ നുഐമി പ്രശംസ അറിയിക്കുകയും അറബ്, ഏഷ്യൻ, രാജ്യാന്തര തലത്തിൽ ഖത്തരി ഷൂട്ടിങ്​ മികച്ച പ്രകടനമാണ് കാഴ്​ച വെക്കുന്നതെന്നും അൽ നുഐമി കൂട്ടിച്ചേർത്തു. എട്ടാം സ്​ഥാനത്ത് ഫിനിഷ് ചെയ്​ത മതാറ അൽ അസീരിയെയും ആറാം സ്​ഥാനത്ത് ഫിനിഷ് ചെയ്​ത ഷഹ്ദ് അൽ ദർവീശിനെയും അഭിനന്ദിച്ച അവർ, മികച്ച പ്രകടനമാണ് ഇവർ പുറത്തെടുത്തതെന്നും മികച്ച ഭാവിയാണ് ഇവരെ കാത്തിരിക്കുന്നതെന്നും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arab Shooting Championship: Qatar wins gold in air rifle
Next Story