അറബ് റോബോട്ടിക് ചാമ്പ്യൻഷിപ്പിൽ ഖത്തറിെൻറ താരകങ്ങൾ
text_fieldsദോഹ: കുവൈത്തിൽ നടന്ന 12ാം അറബ് റോബോട്ടിക് ചാമ്പ്യൻഷിപ്പിൽ താരങ്ങളായി ഖത്തരി വിദ്യാർഥികൾ. വിവിധ ഖത്തർ സർ ക്കാർ സ്കൂളുകളിലെ കുട്ടികളാണ് ചാമ്പ്യൻഷിപ്പിലെ വിവിധ വിഭാഗങ്ങളിൽ മികവ് പുലർത്തിയത്. അറബ് റോബോട്ടിക് അസോസിയേഷനുമായി സഹകരിച്ച് സബാഹ് അൽ അഹ്മദ് സെൻറർ സംഘടിപ്പിച്ച മൂന്ന് ദിവസെത്ത മേള വ്യാഴാഴ്ചയാണ് സമാപിച്ചത്. അറബ് രാജ്യങ്ങളിലെ എല്ലാ വിദ്യാർഥികളുടെയും പ്രകടനം മികച്ചതായിരുന്നുവെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും ഖത്തർ സംഘത്തിനെ നയിച്ച മുഹമ്മദ് അൽ അബ്ദുല്ല അൽ ഉബൈദലി പറഞ്ഞു. സാേങ്കതിക മേഖലയിൽ ഖത്തരി വിദ്യാർഥികൾ മികച്ച കഴിവുള്ളവരാണെന്നും ചാമ്പ്യൻഷിപ്പിലെ അവരുടെ പ്രകടനവും വിവിധ വിഭാഗങ്ങളിലെ വിജയവും അതിെൻറ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദ് ബിൻത് അബൂസുഫിയാൻ സെകൻഡറി സ്കൂൾ ഫോർ ഗേൾസിലെ റോബോർട്ടിക് വിദ്യാഭ്യാസ വിഭാഗത്തിലെ മറിയം അൽ അവാദിയും ചാമ്പ്യൻഷിപ്പിൽ പെങ്കടുത്തിരുന്നു. മൽസരങ്ങൾ എല്ലാം ഏറെ കഠിനമായിരുന്നുവെന്നും അറബ് ലോകത്തെ വിദ്യാർഥികളുടെ ടീമുകളിൽ നിന്നെല്ലാം വൻവെല്ലുവിളിയാണ് ഉണ്ടായതെന്നും മികച്ച അനുഭവമായിരുന്നു ഇതെന്നും അവർ അഭിപ്രായപ്പെട്ടു. ചാമ്പ്യൻഷിപ്പ് ഏറെ പ്രഫഷനൽ സ്വഭാവത്തിൽ ഉള്ളതായിരുന്നുവെന്ന് അറബ് റോബോട്ടിക് അസോസിയേഷൻ പ്രതിനിധി ഇസ്മായിൽ ഷംസ് പറഞ്ഞു. വിനോദത്തിന് വേണ്ടി മാത്രമല്ല റോബോർട്ടിക് സാേങ്കതിക വിദ്യ ഉപയോഗിക്കുന്നത്. കുട്ടികളുടെ അറിവും ചിന്തയും കഴിവുകളും റോബോർട്ടിക്സുമായി ശാസ്ത്രീയമായി കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. ശാസ്ത്രം, എഞ്ചിനീയറിങ്, കണക്ക്, പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിൽ കുട്ടികളുടെ അറിവുകൾ റോബോർട്ടിക്സുമായി യോജിപ്പിച്ച് പ്രാവർത്തികമാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ചാമ്പ്യൻഷിപ്പുകൾ ഇതിന് ഏറെ സഹായകരമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
