ദോഹ: നാറ്റോ മാതൃകയില്‍ മിഡില്‍ ഈസ്റ്റ് സ്ട്രാറ്റജിക് അലയന്‍സ് (മെസ) അ ടുത്തൊന്നും പ്രതീക്ഷിക്കാനാവില്ലെന്ന് ‘വാള് സ്ട്രീറ്റ് ജേര്‍ണല്‍’ പത്രം. അംഗ രാജ്യങ്ങളെ ആക്രമിച്ചാല്‍ അംഗങ്ങളെല്ലാം ചേര്‍ന്ന് ഒന്നിച്ച് പ്രതിരോധിക്കുകയെന്നതാണ് നാറ്റോ (നോര്‍ത്ത് അറ്റ്ലാൻറിക് ട്രീറ്റി ഓര്ഗനൈസേഷന്) രൂപീകരണ ലക്ഷ്യം. ഇതേ മാതൃകയിൽ ‘അറബ് നാറ്റോ’ രൂപവത്കരിക്കുമെന്നായിരുന്നു മുെമ്പാക്കെ പ്രതീക്ഷിക്കെപ്പട്ടിരുന്നത്. എന്നാല്‍ ഖത്തറിനെതിരെ അന്യായ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇത്തരത്തില്‍ ‘മെസ’ രൂപീകരിക്കാനുള്ള സാധ്യതക്ക് മങ്ങലേറ്റതായി ‘വാള് സ്ട്രീറ്റ് ജേര്‍ണല്‍’ പറയുന്നു.
മെസ എന്ന ആശയത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ കാരണം ചില പ്രധാനികളുടെ ഇടുങ്ങിയ ചിന്താഗതിയാണെന്ന് വാള് സ്ട്രീറ്റ് ജേര്‍ണല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. തുടക്കത്തില്‍ വലിയ പ്രതീക്ഷകളുണ്ടായി രുന്നെങ്കിലും പിന്നീടത് മങ്ങുകയായിരുന്നു. സൗദി അറേബ്യ, യു എ ഇ, ഈജിപ്ത്, ജോര്‍ദാന്‍, ഖത്തര്‍, കു വൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് അറബ് സഖ്യം രൂപീകരിക്കുമെന്ന് പറഞ്ഞിരുന്നത്. ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതോടെ രാജ്യങ്ങള്‍ക്കിടയില്‍ വിഭജനം രൂപപ്പെട്ടതാണ് മെസയുടെ രൂപീകരണത്തില്‍ തടസ്സം നേരിടാന്‍ കാരണമെന്ന് അല്‍ ജസീറ നെറ്റ് വിശദീകരിക്കുന്നു. മാത്രമല്ല, ഈ സഖ്യ ത്തില്‍ ഇസ്രായേലിനെ ചേര്‍ക്കാന്‍ മറ്റ് അറബ് രാജ്യങ്ങള്‍ താത്പര്യപ്പെടുന്നുമില്ല.