Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അറബ് ലീഗ് ഉച്ചകോടി: അമീർ പങ്കെടുക്കും
text_fieldsbookmark_border
ദോഹ: സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന 32ാമത് അറബ് ലീഗ് കൗൺസിൽ ഉച്ചകോടിയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുക്കും. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി ഉൾപ്പെടെ അമീറിന്റെ നേതൃത്വത്തിൽ ഉന്നത പ്രതിനിധി സംഘമാണ് ഖത്തറിൽ നിന്നും എത്തുന്നത്.
കഴിഞ്ഞയാഴ്ചയായി ഖത്തറിലെ സൗദി സ്ഥാനപതി പ്രിൻസ് മൻസൂർ ബിൻ ഖാലിദ് ബിൻ അൽ സൗദ് അമീരി ദീവാനിലെത്തിയാണ് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ ക്ഷണക്കത്ത് കൈമാറി അമീറിനെ അറബ് ലീഗ് കൗൺസിൽ ഉച്ചകോടിയിൽ പങ്കെടുക്കാനായി ക്ഷണിച്ചത്.
Next Story

