ദോഹ: അറബ് ലീഗിെൻറ അറബ് ഇൻഫർമേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ 91ാമത് ഓർഡിനറി യോഗത്തിലും അറബ് ഇൻഫർമേഷൻ മന്ത്രിതല സമിതിയുടെ 49ാമത് ഓർഡിനറി സെഷനിലും പങ്കെടുക്കുന്നതിൽ നിന്ന് ഖ ത്തറിന് ഈജിപ്തിെൻറ വിലക്ക്. അറബ് ലീഗ് യോഗങ്ങളിൽ പങ്കെടുക്കാൻ ഖത്തർ സംഘത്തിന് വിസ നിഷേ ധിച്ചതായി ഖത്തർ മീഡിയ കോർപറേഷൻ അറിയിച്ചു. ഈജിപ്തിെൻറ നടപടിയിൽ അതീവ ദുഖമുണ്ടെന്നും പ്രതിനിധികൾക്ക് വിസ നേടുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും മീഡിയാ കോർപറേഷൻ പൂർത്തീകരിച്ചതാണെന്നും എന്നാൽ ഇതുവരെ ഈജിപ്ഷ്യൻ അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഒരു ഔദ്യോഗിക പ്രതികരണവും വന്നിട്ടില്ലെന്നും ഖത്തർ മീഡിയ കോർപറേഷൻ മീഡിയ കൺ സൾട്ടൻറ് അബ്ദുറഹ്മാൻ നാസർ അൽ ഉബൈദാൻ പറഞ്ഞു.
മെയ് ഏഴ് മുതൽ ഒമ്പത് വരെയായിരുന്നു അറബ് ലീഗ് യോഗങ്ങൾ. ഖത്തറിന് വേണ്ടി ഒരു വിസ അനുവദിച്ചത് സംബന്ധിച്ച് ഈജിപ്്ത് അധികാരികൾ അറിയിച്ചിട്ടുണ്ടെന്നും ഉബൈദാൻ വ്യക്തമാക്കി. അറബ് ലീഗ് യോഗങ്ങളിലേക്കുള്ള ഖത്തർ പ്രതിനിധി സംഘത്തിെൻറ തലവൻ കൂടിയാണ് അൽ ഉബൈദാൻ. പരിപാടിയിൽ സംബന്ധിക്കുന്നതിനായി വിസ ലഭിക്കുന്നതിനാവശ്യമായ മുഴുവൻ നടപടികളും നേരത്തെ പൂർത്തീകരിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിനെതിരായ ഉപരോധം ആരംഭിച്ചത് മുതൽ ഖത്തർ പ്രതിനിധികൾക്ക് വിസ അനുവദിക്കുന്നതിൽ പരസ് പര വിരുദ്ധമായ നടപടികളാണ് ഈജിപ്ഷ്യൻ അധികൃതർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ത ങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിക്കേണ്ടതിെൻറ ഉത്തരവാദിത്തം അറബ് ലീഗിനാണെന്നും അറബ് ലീഗ് പ്ര തിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ പൂർത്തിയാക്കണമെന്നും അൽ ഉബൈദാൻ ആവശ്യപ്പെട്ടു.