ഫലസ്തീൻ ജനതക്ക് സംരക്ഷണം ഉറപ്പാക്കാൻ അറബ് ലീഗ് യോഗം
text_fieldsദോഹ: ഫലസ്തീനികൾക്ക് അന്താരാഷ്ട്ര സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും, ജറുസലേമിന്റെ നിയമപരമായ പദവിയും അന്താരാഷ്ട്ര സ്വഭാവവും നിലനിർത്തുന്നതിൽ നിയമങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി അറബ് ലീഗ് അടിയന്തര യോഗം ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ ചേർന്നു.
ഫലസ്തീന്റെ അഭ്യർത്ഥനപ്രകാരം അംഗരാജ്യങ്ങളുടെ പിന്തുണയോടെയാണ് യോഗം വിളിച്ചുചേർത്തത്. യോഗത്തിൽ സ്ഥിരം പ്രതിനിധി സംഘത്തിലെ ഫസ്റ്റ് സെക്രട്ടറി അംന അബ്ദുറഹ്മാൻ അൽ സുലൈതിയുടെ നേതൃത്വത്തിലുള്ള ഖത്തരി സംഘം പങ്കെടുത്തു.
ഇസ്രായേൽ അധിനിവേശ സേനയും ആയുധധാരികളായ കുടിയേറ്റക്കാരും ഫലസ്തീനികൾക്കും അവരുടെ സ്വത്തുക്കൾക്കും നേരെ നടത്തുന്ന അതിക്രമങ്ങൾ തടയുന്നതിനുള്ള അറബ് -അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
അനധികൃത കുടിയേറ്റങ്ങൾ വ്യാപിപ്പിക്കാനും, ദ്വിരാഷ്ട്ര പ്രശ്ന പരിഹാര സാധ്യതകൾ ഇല്ലാതാക്കാനും ലക്ഷ്യമിട്ട് ഇസ്രായേൽ ഭരണകൂടം നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് അതിക്രമങ്ങൾ തുടരുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

