Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫലസ്​തീനികൾ​െക്കതിരെ...

ഫലസ്​തീനികൾ​െക്കതിരെ ഇസ്രായേലി​െൻറ വംശഹത്യയെന്ന്​ അറബ്​ ലീഗ്​ യോഗം

text_fields
bookmark_border
Qatar foreign minister
cancel
camera_alt

 ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ്​ അബ്​ദുറഹ്​മാൻ ആൽഥാനി

ദോഹ: ഫലസ്​തീനികൾ​െക്കതിരെ ഇസ്രായേൽ നടത്തുന്നത്​ വംശഹത്യയാണെന്ന്​ അറബ്​ ലീഗ്​ അസാധാരണയോഗം. അധിനിവിഷ്​ട ജറൂസലേമിൽ ഇസ്രായേൽ പട്ടാളം നടത്തുന്ന ക്രൂരതകളുടെ പശ്ചാത്തലത്തിലാണ്​ ഖത്തറി​െൻറ അധ്യക്ഷതയിൽ അറബ്​ ലീഗി​െൻറ വിദേശകാര്യമന്ത്രിമാരുടെ പ്രത്യേക ഓൺലൈൻ യോഗം ചേർന്നത്​.

അൽ ഖുദുസിലെ മുസ്​ലിം, ക്രിസ്​ത്യൻ ആരാധനാകേന്ദ്രങ്ങൾക്ക്​ നേരെയുള്ള ഇസ്രായേൽ കുറ്റകൃത്യങ്ങളും ​ൈകയേറ്റവും യോഗത്തിൽ ചർച്ച ചെയ്​തു. ഇസ്രായേലിനെതിരെ അറബ്​ലീഗ്​ അംഗരാജ്യങ്ങളുടെ യോജിച്ച നടപടി ഉണ്ടാകണം. പ്രശ്​നം വിവിധ അന്താരാഷ്​ട്ര വേദികളിൽ ഉന്നയിച്ച്​ ഫലസ്​തീൻ സഹോദരങ്ങൾക്ക്​​ നീതി ലഭ്യമാക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ്​ അബ്​ദുറഹ്​മാൻ ആൽഥാനിയാണ്​ അധ്യക്ഷത വഹിച്ചത്​. ജൂതവത്​കരണവും ജൂത താമസ്​സ്​ഥലങ്ങളു​െട വിപുലീകരണവുമാണ്​ ജറൂസലേമിൽ നടക്കുന്നത്​. നിലവിലത്​ ഫലസ്​തീനികളുടെ വംശഹത്യയിലേക്കാണ്​ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജറൂസലേം ജൂതവത്​കരണം വ്യാപകമാക്കാനുള്ള ഇസ്രായേൽ അധിനിവേശ സേനയുടെ കാമ്പയി​െൻറ ഫലമായാണ്​ നിലവിലെ സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്​. ശൈഖ്​ ജർറായിലെ ഫലസ്​തീൻ വീടുകൾ കൊള്ളയടിക്കുന്നതും നശിപ്പിക്കുന്നതും ജൂത കുടിയേറ്റക്കാർ കാമറകൾക്ക്​​ മുന്നിൽ സമ്മതിക്കുന്നുണ്ട്​. ഇസ്രായേൽ പട്ടാളത്തി​െൻറ കൺമുന്നിലാണിത്​.

ഏതെങ്കിലും വീടുകളു​െട ഉടമസ്​ഥാവകാശം സംബന്ധിച്ച പ്രശ്​നമല്ല ഇത്​, മറിച്ച്​ ജൂത അധിനിവേശം വ്യാപിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമാണ്​​. ഫലസ്​തീനികളുടെ അവകാശം സംരക്ഷിക്കുക എന്നത്​ തങ്ങളുടെ മതപരമായ ബാധ്യതയായി കണ്ട്​ അയൽ അറബ്​ രാജ്യങ്ങൾ ഇടപെടണമെന്നും ഖത്തർ വിദേശകാര്യമന്ത്രി പറഞ്ഞു.

ഗസ്സ മുനമ്പിലെ ഇസ്രായേൽ പട്ടാളത്തി​െൻറ വിവേചനരഹിതമായ ബോംബാക്രമണം കുറ്റകൃത്യവും അംഗീകരിക്കാനാകാത്തതുമാണ്​. അത്​ സാഹചര്യങ്ങളെ കൂടുതൽ കലുഷിതമാക്കുന്നു. അന്താരാഷ്​ട്ര നിയമങ്ങൾക്കപ്പുറത്ത്​ പ്രത്യേക നിയമങ്ങളും രീതികളുമാണ്​ ഇസ്രായേലി​േൻറത്​. ഒരുമിച്ച്​ ഒരു നിലപാട്​ സ്വീകരിച്ചാൽ ഇതിനെ പരാജയപ്പെടുത്താൻ കഴിയുമെന്നും ഖത്തർ വിദേശകാര്യമന്ത്രി പറഞ്ഞു.

മസ്​ജിദുൽ അഖ്​സയിൽ റമദാനിലെ അവസാന വെള്ളിയാഴ്​ച നമസ്​കരിക്കുകയായിരുന്ന വിശ്വാസികൾക്ക്​ നേരെ ഇസ്രായേൽ പട്ടാളം ആക്രമണം നടത്തിയിരുന്നു. ശൈഖ്​ ജർറാ പ്രദേശത്തുകാർക്ക്​ നേരെയും നിരന്തരം ആക്രമണം നടത്തുകയാണ്​. ഇതിനെ തുടർന്ന്​ ഹമാസി​െൻറ നേതൃത്വത്തിൽ തിരിച്ചും റോക്കറ്റ്​ ആക്രമണമുണ്ടായി. തിങ്കളാഴ്​ച ഫലസ്​തീനിലെ ജനാവാസ കേന്ദ്രങ്ങൾക്ക്​ നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത്​ കുട്ടികളടക്കം 20 പേരാണ്​ കൊല്ലപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineArab league
News Summary - Arab League calls Israeli genocide against Palestinians
Next Story