അറബ് -ഇന്ത്യ സഹകരണഫോറം; ഖത്തർ പ്രതിനിധിസംഘം പങ്കെടുത്തു
text_fieldsഅറബ് -ഇന്ത്യ സഹകരണഫോറത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയും കണ്ടുമുട്ടിയപ്പോൾ
ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടന്ന രണ്ടാമത് അറബ് -ഇന്ത്യ സഹകരണ ഫോറത്തിന്റെ മന്ത്രിതല യോഗത്തിൽ ഖത്തർ പ്രതിനിധിസംഘം പങ്കെടുത്തു. ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അറബ് -ഇന്ത്യ സഹകരണഫോറം മന്ത്രിതല യോഗം സംഘടിപ്പിച്ചത്. ഖത്തറിൽനിന്ന് വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പങ്കെടുത്തത്.
വിവിധ മേഖലകളിലെ സഹകരണങ്ങളെക്കുറിച്ചും പരസ്പര താൽപര്യമുള്ള മറ്റു വിഷയങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ചകൾ നടന്നു.
സന്ദർശനത്തിന്റെ തുടർച്ചയായി സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അറബ് -ഇന്ത്യ സഹകരണ ഫോറത്തിൽ പങ്കെടുത്ത മറ്റ് രാജ്യങ്ങളിലെ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

