ഗസ്സ: മന്ത്രിതല യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു
text_fieldsഫലസ്തീൻ വിഷയത്തിൽ ചേർന്ന അറബ് മന്ത്രിതല യോഗത്തിൽ ഖത്തർ പ്രധാനമന്ത്രിയും
വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പങ്കെടുക്കുന്നു
ദോഹ: ഈജിപ്തിലെ കൈറോയിൽ ചേർന്ന ഫലസ്തീൻ വിഷയത്തിലെ അറബ് വിദേശകാര്യമന്ത്രിതല സമ്മേളനത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പങ്കെടുത്തു.
സൗദി അറേബ്യ, ജോർഡൻ, യു.എ.ഇ, ഈജിപ്ത് രാജ്യങ്ങളുടെ മന്ത്രിമാർക്ക് പുറമെ, ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ സെക്രട്ടറി, അറബ് ലീഗ് സെക്രട്ടറി ജനറൽ എന്നിവരും പങ്കെടുത്തു.
ഫലസ്തീനികളെ തങ്ങളുടെ മണ്ണിൽനിന്ന് പുറത്താക്കാനുള്ള ഏത് ശ്രമങ്ങളെയും ശക്തമായ തള്ളുന്നതായി ഖത്തർ പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി.
ഫലസ്തീൻ മേഖലകൾ വീണ്ടും സംഘർഷഭൂമിയാക്കാനും ജനതങ്ങളുടെ ദുരിതം വർധിപ്പിക്കാനും മാത്രമേ ഇത്തരത്തിലുള്ള നീക്കങ്ങൾ വഴിവെക്കൂ എന്നും ഖത്തർ ആവർത്തിച്ചു.
യോഗത്തിൽ ഗസ്സയിലെ വെടിനിർത്തൽ കരാറും തുടർന്നുള്ള നടപടികളും വിലയിരുത്തി. ഗസ്സയിലേക്ക് ആവശ്യമായ മാനുഷിക സഹായ വിതരണം വർധിപ്പിക്കുക, യു.എൻ.ആർ.ഡബ്ല്യു.എക്ക് പിന്തുണ നൽകുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

