അറബ് കപ്പ് യോഗ്യത പോരാട്ടം; ഇന്ന് പന്തുരുളും
text_fieldsഅറബ് കപ്പ് യോഗ്യത റൗണ്ടിൽ മത്സരിക്കുന്ന ലിബിയൻ ഫുട്ബാൾ ടീം അംഗങ്ങൾ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോൾ
ദോഹ: ഖത്തർ വേദിയാവുന്ന 2022 ഫിഫ ലോകകപ്പിെൻറ വിളംബരമായ 'ഫിഫ അറബ് കപ്പിെൻറ' യോഗ്യത പോരാട്ടങ്ങൾക്ക് ശനിയാഴ്ച കിക്കോഫ്. ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന ലോകകപ്പിനായി ഖത്തർ ഒരുങ്ങിയെന്ന പ്രഖ്യാപനവുമായാണ് 2022ലെ ലോകകപ്പിന് ഒരുവർഷം മുമ്പ് അറബ് കപ്പ് നടക്കുന്നത്. നവംബർ 30ന് കിക്കോഫ് കുറിക്കുന്ന ടൂർണമെൻറിെൻറ ഫൈനൽ, ഡിസംബർ 18ന് നടക്കും. അടുത്തവർഷം ലോകകപ്പ് ഫൈനലും ഇതേ ദിനത്തിലാണ്.
16 ടീമുകൾ പങ്കെടുക്കുന്ന അറബ് കപ്പിന് ഒമ്പത് ടീമുകൾ ഫിഫ റാങ്കിങ്ങിെൻറ അടിസ്ഥാനത്തിൽ ടൂർണമെൻറിന് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ശേഷിച്ച ഏഴ് സ്ഥാനങ്ങളിലേക്കാണ് യോഗ്യത റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. ഏഷ്യ, ആഫ്രിക്ക കോൺഫെഡറേഷന് കീഴിെല ടീമുകളാണ് അറബ് കിരീടത്തിനായി മാറ്റുരക്കുന്നത്.
പത്താം എഡിഷൻ ഫിഫ അറബ് കപ്പ്
അറബ് രാജ്യങ്ങളുടെ ഫുട്ബാൾ പോരാട്ടമായ അറബ് കപ്പിെൻറ പത്താം എഡിഷനാണ് ഖത്തർ വേദിയാവുന്നത്. എന്നാൽ, ഇതാദ്യമായാണ് ഫിഫ ടൂർണമെൻറിെൻറ സംഘാടകരായി മാറുന്നത്. അടുത്ത വർഷത്തെ ഖത്തർ ലോകകപ്പ് വിളംബരമെന്ന നിലയിലാണ് രാജ്യാന്തര ഫുട്ബാൾ സംഘടനയായ ഫിഫ ടൂർണമെൻറിെൻറ സംഘാടനം ഏറ്റെടുത്തത്. 1963ൽ ആരംഭിച്ച അറബ് കപ്പിൽ 2012ലാണ് അവസാനമായി ടൂർണമെൻറ് നടന്നത്. സൗദി വേദിയായ ചാമ്പ്യൻഷിപ്പിൽ മൊറോക്കോ ആയിരുന്നു ജേതാക്കൾ.
പ്രവേശനം ടിക്കറ്റുള്ളവർക്ക്
ഖത്തർ ഫുട്ബാൾ അസോസിയേഷെൻറ വെബ്സൈറ്റിൽ നിന്നും 20 റിയാലിന് ടിക്കറ്റ് സ്വന്തമാക്കിയവർക്കു മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. കാണികൾ കോവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവരായിരിക്കണം. കഴിഞ്ഞ ഒമ്പതുമാസത്തിനിടെ കോവിഡ് രോഗം വന്ന് ഭേദമായവർക്കും പ്രവേശനം ലഭിക്കും. ഗാലറി ഇരിപ്പിട ശേഷിയുടെ 30 ശതമാനം കാണികൾക്ക് മാത്രമാണ് അനുമതി.
നേരിട്ട് യോഗ്യത നേടിയ ടീമുകൾ
ഖത്തർ, തുനീഷ്യ, അൽജീരിയ, മൊറോക്കോ,
ഈജിപ്ത്, സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ, സിറിയ
യോഗ്യതാ റൗണ്ട് മത്സരങ്ങൾ
ജൂൺ 19 ലിബിയ x സുഡാൻ (ഖലീഫ സ്റ്റേഡിയം)
ജൂൺ 20 ഒമാൻ x സോമാലിയ (ജാസിം ബിൻ ഹമദ് സ്റ്റേഡിയം)
ജൂൺ 21 ജോർഡൻ x സൗത് സുഡാൻ (ഖലീഫ സ്റ്റേഡിയം)
ജൂൺ 22 മൗറിത്വാനിയ x യെമൻ (ജാസിം ബിൻ ഹമദ് സ്റ്റേഡിയം)
ജൂൺ 23 ലെബനൻ x ജിബൂട്ടി (ഖലീഫ സ്റ്റേഡിയം)
ജൂൺ 24 ഫലസ്തീൻ x കൊമോറോസ് (ജാസിം ബിൻ ഹമദ് സ്റ്റേഡിയം)
ജൂൺ 25 ബഹ്റൈൻ x കുവൈത്ത് (ഖലീഫ സ്റ്റേഡിയം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

