അറബ് കപ്പ് യോഗ്യത: ഇന്ന് ഗൾഫ് പോരാട്ടം
text_fieldsഅറബ് കപ്പിനുള്ള കുവൈത്ത് ടീം ദോഹ വിമാനത്താവളത്തിലെത്തിയപ്പോൾ.
ദോഹ: ഫിഫ അറബ് കപ്പ് ഫുട്ബാൾയോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ബഹ്റൈനും കുവൈത്തും മുഖാമുഖം. രണ്ട് ഗൾഫ്രാജ്യങ്ങളുടെ പോരാട്ടം എന്ന നിലയിൽ ശ്രദ്ധേയമാണ് മത്സരം. 1966ലെ അറബ് കപ്പിലൂടെ ആദ്യമായി ഏറ്റുമുട്ടിയ ഇരു ടീമുകളും ഇന്ന് ഏഷ്യൻ ഫുട്ബാളിൽ കരുത്തരാണ്. ഫിഫറാങ്കിങ്ങിൽ 98ാം സ്ഥാനത്തുള്ള ബഹ്റൈനാണ് കളത്തിൽ കൂടുതൽ കേമൻ. പോർച്ചുഗീസുകാരനായ പരിശീലകൻ ഹിലിയോ സൗസക്കു കീഴിൽ വിവിധ ബഹ്റൈൻ ടീമുകളിൽ കളിക്കുന്ന താരങ്ങളാണ് ടീം നിറയെ.
2019 അറേബ്യൻ ഗൾഫ് കപ്പിലെ ചാമ്പ്യന്മാർ കൂടിയാണ് ഇവർ. അറബ് കപ്പിൽ രണ്ടു തവണ ഫൈനലിസ്റ്റുമായിരുന്നു. ഫിഫ റാങ്കിങ്ങിൽ 148ാം സ്ഥാനക്കാരാണ് കുവൈത്ത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് കോച്ച് താമിർ ഇനാദിനു കീഴിലുള്ള ടീം ദോഹയിലെത്തിയത്. ഇന്ന് രാത്രി എട്ടിന് ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. യോഗ്യതാ റൗണ്ടിലെ അവസന മത്സരമാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.