അക്വാഖ് കുടുംബ സംഗമം
text_fieldsഅയിരൂർ കോടത്തൂർ വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ ഡോ. താജ് ആലുവ സംസാരിക്കുന്നു
ദോഹ: അയിരൂർ കോടത്തൂർ വെൽഫെയർ അസോസിയേഷൻ ഖത്തറിന്റെ (അക് വാഖ്) വാർഷിക കുടുംബസംഗമവും ഇഫ്താറും വക് റയിലെ റോയൽ പാലസ് റസ്റ്റാറന്റിൽ സംഘടിപ്പിച്ചു.
ഡോ. താജ് ആലുവ റമദാൻ സന്ദേശം നൽകി. അകുവാഖ് പ്രസിഡന്റ് എം. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അക് വാഖ് രൂപവത്കരണത്തിൽ സജീവമായി പങ്കുവഹിച്ച മുൻ ഭാരവാഹികളെയും പ്രവർത്തകരെയും അനുസ്മരിച്ചു. വൈസ് പ്രസിഡന്റ് എ.ടി. അബ്ദുൽസലാം പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. അയിരൂര്‍ പ്രവാസി കൂട്ടായ്മ വൈസ് പ്രസിഡന്റ് ബാബു പൊന്നത്തയിൽ ആശംസ പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി നിഷാദ് കാരക്കാട്ട് സ്വാഗതവും മുജീബ് അറയ്ക്കൽ നന്ദിയും പറഞ്ഞു. അമൽ അബ്ദുല്‍ മുനീര്‍ ഖിറാഅത്ത് നടത്തി.

