Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ​​ക്റ സൂ​​ഖി​​ലും...

വ​​ക്റ സൂ​​ഖി​​ലും സൂ​​ഖ് വാ​​ഖി​​ഫി​​ലും ഏ​​പ്രി​​ൽ ഫെ​​സ്​​​റ്റി​​വ​​ൽ അ​​ഞ്ച് മു​​ത​​ൽ

text_fields
bookmark_border
വ​​ക്റ സൂ​​ഖി​​ലും സൂ​​ഖ് വാ​​ഖി​​ഫി​​ലും  ഏ​​പ്രി​​ൽ ഫെ​​സ്​​​റ്റി​​വ​​ൽ അ​​ഞ്ച് മു​​ത​​ൽ
cancel
camera_alt????? ??????? -?????????

ദോ​​ഹ: സൂ​​ഖു​​ക​​ളി​​ൽ ഇ​​നി ഏ​​പ്രി​​ൽ ഫെ​​സ്​​​റ്റി​​വ​​ലിെ​​ൻ​​റ തി​​ര​​ക്ക്. ദോ​​ഹ സൂ​​ഖ് വാ​​ഖി​​ഫ്, വ​​ക്റ സൂ​​ഖ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി ഏ​​പ്രി​​ൽ അ​​ഞ്ച് മു​​ത​​ലാ​​ണ് ഏ​​പ്രി​​ൽ ഫെ​​സ്​​​റ്റി​​വ​​ലി​​ന് തു​​ട​​ക്കം കു​​റി​​ക്കു​​ന്ന​​ത്. എ​​ട്ട് ദി​​വ​​സം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ഫെ​​സ്​​​റ്റി​​വ​​ലി​​ൽ ആ​​ഫ്രി​​ക്ക​​ൻ സ​​ർ​​ക്ക​​സ്​ അ​​ട​​ക്കം നി​​ര​​വ​​ധി പ​​രി​​പാ​​ടി​​ക​​ളാ​​ണ് അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യെ​​ന്ന് സൂ​​ഖ് വാ​​ഖി​​ഫ് ഡ​​യ​​റ​​ക്ട​​ർ മു​​ഹ​​മ്മ​​ദ് അ​​ൽ സാ​​ലിം പ​​റ​​ഞ്ഞു.

സൂ​​ഖ് വാ​​ഖി​​ഫി​​ലെ അ​​ൽ ഹ​​മാം ഭാ​​ഗം ഫെ​​സ്​​​റ്റി​​വ​​ലിെ​​ൻ​​റ ഭാ​​ഗ​​മാ​​യി സി​​റ്റി ഓ​​ഫ് ഗെ​​യിം എ​​ന്ന പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ടു​​മെ​​ന്നും വൈ​​വി​​ധ്യ​​മാ​​ർ​​ന്ന പ​​രി​​പാ​​ടി​​ക​​ളും മ​​ത്സ​​ര​​ങ്ങ​​ളും ഗെ​​യി​​മു​​ക​​ളു​​മാ​​ണ് കാ​​ഴ്ച​​ക്കാ​​രെ കാ​​ത്തി​​രി​​ക്കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കൂ​​ടാ​​തെ ലോ​​ക പ്ര​​ശ​​സ്​​​ത​​മാ​​യ സ്​​​നോ​​വൈ​​റ്റ്, ജം​​ഗി​​ൾ ബു​​ക്ക് പ്ര​​ദ​​ർ​​ശ​​ന​​വും കു​​ട്ടി​​ക​​ൾ​​ക്കാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്നും അ​​ൽ സാ​​ലിം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. സൂ​​ഖ് വാ​​ഖി​​ഫ് ആ​​ർ​​ട്ട്സ്​ സെ​​ൻ​​റ​​റി​​ലും വൈ​​വി​​ധ്യ​​മാ​​ർ​​ന്ന കാ​​ഴ്ച​​ക​​ളാ​​ണ് ഫെ​​സ്​​​റ്റി​​വ​​ലിെ​​ൻ​​റ ഭാ​​ഗ​​മാ​​യി ഒ​​രു​​ക്കു​​ന്ന​​ത്​. വൈ​​കി​​ട്ട് നാ​​ല് മു​​ത​​ൽ രാ​​ത്രി പ​​ത്ത് വ​​രെ​​യാ​​ണ് ഫെ​​സ്​​​റ്റി​​വ​​ൽ പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ക്കു​​ക. ഈ ​​സ​​മ​​യം വി​​വി​​ധ വേ​​ദി​​ക​​ളി​​ലാ​​യി ഒ​​ന്നി​​ല​​ധി​​കം പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ത്തു​​ം. കു​​ട്ടി​​ക​​ൾ​​ക്കും മു​​തി​​ർ​​ന്ന​​വ​​ർ​​ക്കു​​മ​​ട​​ക്കം വി​​വി​​ധ പ്രാ​​യ​​ത്തി​​ലു​​ള്ള​​വ​​ർ​​ക്ക് ആ​​സ്വ​​ദി​​ക്കാ​​ൻ വി​​ധ​​ത്തി​​ലാ​​ണ് ഫെ​​സ്​​​റ്റി​​വ​​ൽ ആ​​സൂ​​ത്ര​​ണം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

ഇ​​താ​​ദ്യാ​​യി വ​​ക്റ സൂ​​ഖ് റ​​ഷ്യ​​ൻ സ​​ർ​​ക്ക​​സി​​ന് ആ​​തി​​ഥ്യം വ​​ഹി​​ക്കു​​മെ​​ന്ന് മാ​​നേ​​ജ​​ർ ഖാ​​ലി​​ദ് സൈ​​ഫ് അ​​ൽ സു​​വൈ​​ദി പ​​റ​​ഞ്ഞു. സൂ​​ഖിെ​​ൻ​​റ മു​​ൻ​​വ​​ശ​​ത്തി​​ൽ കൂ​​റ്റ​​ൻ ജ​​ല​​ധാ​​ര​​യും ഒ​​രു​​ക്കു​​ം. 15 ഇ​​ൻ​​റ​​ലി​​ജ​​ൻ​​സ്​ ഗെ​​യി​​മു​​ക​​ളാ​​ണ് കു​​ട്ടി​​ക​​ൾ​​ക്കാ​​യി ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നും ത​​ന​​ത് അ​​റേ​​ബ്യ​​ൻ കു​​തി​​ര​​ക​​ളു​​ടെ പ്ര​​ദ​​ർ​​ശ​​ന​​വും ഇ​​തോ​​ടൊ​​പ്പം സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.ൈപ്ര​​വ​​റ്റ് എ​​ഞ്ചി​​നീ​​യ​​റിം​​ഗ് ഓ​​ഫീ​​സാ​​ണ് ഇ​​രു സൂ​​ഖു​​ക​​ളി​​ലു​​മാ​​യി ഏ​​പ്രി​​ൽ ഫെ​​സ്​​​റ്റി​​വ​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsapril festival
News Summary - april festival-qatar-gulf news
Next Story