മസ്റഫ് അൽ റയ്യാൻ, അൽ ഖലീജി ബാങ്ക് ലയനത്തിന് അംഗീകാരം
text_fieldsദോഹ: രണ്ട് ബാങ്കുകളുടെ ലയനത്തിനു കൂടി ഖത്തർ സെൻട്രൽ ബാങ്കിെൻറ അംഗീകാരം. അൽ ഖലീജി കമേഴ്സ്യൽ ബാങ്ക്, മസ്റഫ് അൽ റയ്യാൻ ബാങ്കുകളുടെ ലയനത്തിനാണ് സെൻട്രൽ ബാങ്കിെൻറ അംഗീകാരം ലഭിച്ചിരിക്കുന്നത്. 50 ബില്യൻ ഡോളറിെൻറ ലയനമാണ് നടക്കുക. അൽ ഖലീജി ബാങ്ക് മസ്റഫ് അൽ റയ്യാനിൽ ലയിക്കുന്നതിനും ബാങ്ക് പിരിച്ചുവിടുന്നതിനും ഓഹരി ഉടമകൾ കഴിഞ്ഞ മാസം അംഗീകാരം നൽകിയിരുന്നു. ബാങ്കുകളുടെ ലയനത്തോടെ ഖത്തറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇസ്ലാമിക ബാങ്കായി മസ്റഫ് അൽ റയ്യാൻ മാറും.
ബാങ്കുകളുടെ ലയനം സംബന്ധിച്ച നിയമനടപടികൾ അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്. ശരീഅത്ത് നിയമങ്ങൾ പാലിച്ചുകൊണ്ട് രാജ്യത്തെയും മിഡിലീസ്റ്റിലെയും ഏറ്റവും വലിയ ഇസ്ലാമിക ബാങ്കുകളിലൊന്നിനാണ് ലയനം അടിത്തറ പാകിയിരിക്കുന്നത്. ലയനത്തിന് പിന്നാലെ അൽ ഖലീജി ബാങ്കിെൻറ എല്ലാ ഇടപാടുകളും അൽ റയ്യാെൻറ ബിസിനസിലേക്ക് മാറ്റും. സാമ്പത്തിക ഭദ്രതയുള്ള ഏറ്റവും ശക്തമായ ധനകാര്യ സ്ഥാപനമായി ബാങ്ക് മാറുന്നതോടെ നിക്ഷേപകർക്കും ഉപഭോക്താക്കൾക്കും അതിലുപരി ഖത്തർ ദേശീയ സമ്പദ് വ്യവസ്ഥക്കും ലയനം വലിയ പ്രയോജനം ചെയ്യുമെന്ന് ഗ്രൂപ് സി.ഇ.ഒ ഫഹദ് അൽ ഖലീഫ പറഞ്ഞു.
ഖത്തറിെൻറ സാമ്പത്തിക വളർച്ചയെ ബാങ്കുകളുടെ ലയനം വലിയ തോതിൽ സ്വാധീനിക്കുമെന്നും ഖത്തർ വിഷൻ 2030മായി ബന്ധപ്പെട്ട ധനകാര്യ വളർച്ചയിൽ ലയനം വലിയ പങ്ക് വഹിക്കുമെന്നും അൽ ഖലീജി ബാങ്ക് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശൈഖ് ഹമദ് ബിൻ ഫൈസൽ ബിൻ ഥാനി ആൽഥാനി പറഞ്ഞു.