ഖത്തറിലെ ബഹ്റൈൻ അംബാസഡർ സ്ഥാനമേറ്റു
text_fieldsഖത്തറിലെ ബഹ്റൈൻ അംബാസഡറായി നിയമിതനായ
മുഹമ്മദ് ബിൻ അലി ആൽ ഗാതമിൽനിന്ന് വിദേശകാര്യ
സഹമന്ത്രി സ്ഥാനപത്രം സ്വീകരിക്കുന്നു
ദോഹ: നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിന് പിന്നാലെ ഖത്തറിലേക്കുള്ള ബഹ്റൈൻ അംബാസഡർ സ്ഥാനമേറ്റു. 2017ലെ ഗൾഫ് ഉപരോധത്തിനുശേഷം ആദ്യമായാണ് ഖത്തറിലേക്ക് ബഹ്റൈൻ സ്ഥാനപതിയുടെ നിയമനം. പുതിയ അംബാസഡറായി മുഹമ്മദ് ബിൻ അലി അൽ ഗതാമിൽനിന്ന് സ്ഥാനപത്രം ഖത്തർ വിദേശകാര്യ മന്ത്രാലയം സഹമന്ത്രി സുൽത്താൻ അൽ മുറൈഖി ഏറ്റുവാങ്ങി.
2023 ഏപ്രിലിൽ ജി.സി.സി കൗൺസിൽ യോഗത്തിന് പിന്നാലെയാണ് ഖത്തറും ബഹ്റൈനും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനമെടുത്തത്. 2017ൽ യു.എ.ഇ, ബഹ്റൈൻ, സൗദി, ഈജിപ്ത് രാജ്യങ്ങൾ പ്രഖ്യാപിച്ച ഗൾഫ് ഉപരോധത്തിന് പിന്നാലെയാണ് നയതന്ത്ര ബന്ധങ്ങൾ മുറിഞ്ഞത്. 2021 ജനുവരിയിലെ അൽ ഉല ഉച്ചകോടിയോടെ ഉപരോധം അവസാനിക്കുകയും, മറ്റു മൂന്നു രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
സൗദിയും ഈജിപ്തും ഖത്തറിൽ നേരത്തേ എംബസി പ്രവർത്തനമാരംഭിച്ചു. ഇക്കഴിഞ്ഞ ജൂൺ 12നാണ് ഖത്തറിലേക്കുള്ള പുതിയ അംബാസഡറെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രഖ്യാപിച്ചത്. ബഹ്റൈനിലേക്കുള്ള പുതിയ ഖത്തർ അബാസഡറായി സുൽത്താൻ അൽ ഖാതിറിനെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

