Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റി​ൽ നി​ന്ന്​...

ഖ​ത്ത​റി​ൽ നി​ന്ന്​ വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്ക​ട​ക്കം ബാധകം

text_fields
bookmark_border
ഖ​ത്ത​റി​ൽ നി​ന്ന്​ വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്ക​ട​ക്കം ബാധകം
cancel

ദോ​ഹ: വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക​ട​ക്കം ഖ​ത്ത​റി​ൽ ഹോ​ട്ട​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്​ ഇ​ന്ത്യ​യി​ൽ കൊ​റോ​ണ വൈ​റ​സി​‍െൻറ പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​തി​‍െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ.

ഖ​ത്ത​റി​ലെ പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നാ​ണ്​ ഇ​ന്ത്യ, നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്​​താ​ൻ, ശ്രീ​ല​ങ്ക, ഫി​ലി​പ്പീ​ൻ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ഖ​ത്ത​റി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​ 10 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

നേ​ര​ത്തേ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ കോ​വി​ഷീ​ൽ​ഡ്​ വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്കും ഖ​ത്ത​റി​ൽ നി​ന്ന്​ വാ​ക്​​സി​ൻ എ​ടു​ത്ത്​ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ തി​രി​ച്ചു​വ​രു​ന്ന​വ​ർ​ക്കും ക്വാ​റ​ൻ​റീ​ൻ ഒ​ഴി​വാ​ക്കി​യി​രു​ന്നു. രോ​ഗം മാ​റി ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ തി​രി​ച്ചു​വ​രു​ന്ന​വ​ർ​ക്കും ഇ​ള​വ്​ ന​ൽ​കി​യി​രു​ന്നു.

ഈ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ നേ​രി​ട്ട്​ വ​രു​ന്ന​വ​ർ​ക്കും ഈ ​രാ​ജ്യ​ങ്ങ​ൾ​വ​ഴി വ​രു​ന്ന​വ​ർ​ക്കും (ട്രാ​ൻ​സി​റ്റ്​ യാ​ത്ര​ക്കാ​ർ) പു​തി​യ നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​റ്റു​ നി​ബ​ന്ധ​ന​ക​ൾ

•യാ​ത്ര​ക്കാ​ര​‍െൻറ വി​മാ​നം ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​തോ അ​വ വ​ഴി​യോ ആ​ണെ​ങ്കി​ൽ 48 മ​ണി​ക്കൂ​ർ മു​മ്പു​ള്ള കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്.

•ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ വ​രു​ന്ന​വ​ർ പ​ത്തു​ ദി​വ​സ​െ​ത്ത ഹോ​ട്ട​ൽ ക്വാ​റ​ൻ​റീ​നി​ലോ അ​െ​ല്ല​ങ്കി​ൽ 14 ദി​വ​സ​െ​ത്ത സ​ർ​ക്കാ​റി​െൻറ മി​ഖൈ​നി​സ്​ ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ത്തി​ലോ ക​ഴി​യ​ണം.

•ഇൗ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ​ക്ക്​ ഒ​രു കാ​ര​ണ​വ​ശാ​ലും ഹോം ​ക്വാ​റ​ൻ​റീ​ൻ അ​നു​വ​ദി​ക്കി​ല്ല. വാ​ക്​​സി​ൻ എ​ടു​ത്ത​വ​രാ​ണെ​ങ്കി​ലും.

•ഖ​ത്ത​റി​ൽ എ​ത്തി​യ​തി​ന്​ ഒ​രു ദി​വ​സ​ത്തി​നു​ശേ​ഷം പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ക്വാ​റ​ൻ​റീ​നി​ലു​ള്ള സ​മ​യ​ത്തും ക്വാ​റ​ൻ​റീ​ൻ അ​വ​സാ​നി​ക്കു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പും ടെ​സ്​​റ്റ്​ ന​ട​ത്ത​ണം.

•ഖ​ത്ത​റി​ലൂ​ടെ​യു​ള്ള ട്രാ​ൻ​സി​റ്റ്​ യാ​ത്ര​ക്കാ​ർ​ക്ക്​ മു​ൻ​കൂ​ർ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ ഫ​ലം ആ​വ​ശ്യ​മാ​ണ്. ഇ​വ​ർ​ക്ക്​ ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും പി.​സി.​ആ​ർ ടെ​സ്​​റ്റ്​ നി​ർ​ദേ​ശി​ക്ക​പ്പെ​ടാം.

അ​ങ്ങ​നെ​യെ​ങ്കി​ൽ 300 റി​യാ​ൽ ന​ൽ​കി ദോ​ഹ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ വീ​ണ്ടും ടെ​സ്​​റ്റ്​ ന​ട​ത്തേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotel quarantinevaccinated in Qatar
Next Story