ആപ്പിൾ ഐ.ഒ.എസ് പതിപ്പുകളിലെ സുരക്ഷ വീഴ്ചകൾ പരിഹരിക്കണം
text_fieldsദോഹ: ആപ്പിൾ ഐ.ഒ.എസ് (iOS) പതിപ്പുകളിൽ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആപ്പിൾ പുറത്തിറക്കിയ സുരക്ഷാ അപ്ഡേറ്റുകൾ ഉടൻ പൂർത്തീകരിക്കണമെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി ആവശ്യപ്പെട്ടു. ആധുനിക എക്സ്പ്ലോയിറ്റ് ടൂളുകൾ ഉപയോഗിച്ച് വ്യാപകമായി ചാരപ്രവൃത്തികൾക്കായി ഉപയോഗിക്കപ്പെടാൻ സാഹചര്യമുള്ള പശ്ചാത്തലത്തിലാണ് നടപടി.
ഒരു വ്യാജ വെബ്സൈറ്റ് സന്ദർശിക്കുന്നതിലൂടെയോ അല്ലെങ്കിൽ ഏതെങ്കിലും വൈറസ് ബാധിച്ച ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെയോ ഹാക്കർമാർക്ക് ഐഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സാധിക്കും.
കഴിഞ്ഞ മാസങ്ങളിൽ നിരവധി സുരക്ഷാ അപ്ഡേറ്റുകൾ ആപ്പിൾ നൽകിയിട്ടുണ്ട്. iOS 13, iOS 14 എന്നീ പഴയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിൽ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ പതിപ്പുകൾ ഉപയോഗിക്കുന്നവർ പുതിയ സുരക്ഷാ അപ്ഡേറ്റുകൾ ലഭ്യമാകുന്ന മുറക്ക് ഇൻസ്റ്റാൾ ചെയ്യണം.
അപരിചിതമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളോ സന്ദേശങ്ങളോ തുറക്കുമ്പോൾ ജാഗ്രത പാലിക്കണെമെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

