അപെക്സ് ബോഡി നേതാക്കൾക്ക് പ്രവാസി വെൽഫെയർ സ്വീകരണം
text_fieldsപ്രവാസി വെൽഫെയർ സംഘടിപ്പിച്ച കമ്യൂണിറ്റി ലീഡേഴ്സ് സുഹൂര്‍ മീറ്റില്‍ പങ്കെടുത്തവര്‍
ദോഹ: ഇന്ത്യന്‍ എംബസിക്ക് കീഴിലെ വിവിധ അപെക്സ് ബോഡികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണവും കമ്യൂണിറ്റി ലീഡേഴ്സ് സുഹൂറും സംഘടിപ്പിച്ച് പ്രവാസി വെൽഫെയർ. സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ആമുഖപ്രഭാഷണം നടത്തി. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐ.സി.സി അഡ്വൈസറി ബോര്‍ഡ് ചെയര്മാന് പി.എന്‍. ബാബുരാജ്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, അഡ്വൈസറി ബോര്‍ഡ് ചെയര്മാന് കെ.എസ്. പ്രസാദ്, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന്, അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ഡോ: അബ്ദുസ്സമദ്, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, പ്രവാസി വെല്‍ഫെയര്‍ അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ഡോ. താജ് ആലുവ, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് ചെയർമാൻ ശശിധരപ്പണിക്കർ, പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റുമാരായ സാദിഖ് ചെന്നാടൻ, മജീദ് അലി, അനീസ് മാള, റഷീദലി, ജനറൽ സെക്രട്ടറി ഷാഫി മൂഴിക്കൽ, സുഹൈല്‍ ശാന്തപുരം എന്നിവർ വിവിധ അപെക്സ് ബോഡി പ്രസിഡന്റുമാരെയും അഡ്വൈസറി കൗൺസിൽ ചെയർമാൻമാരെയും പൊന്നാട അണിയിച്ച് ആദരിച്ചു. ഐ.സി.ബി.എഫിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രവാസി വെൽഫെയർ മുൻ ജനറൽ സെക്രട്ടറി റഷീദ് അഹമ്മദിനെ ഐ.സി.ബി.എഫ് മുൻ സെക്രട്ടറി മുഹമ്മദ് കുഞ്ഞിയും ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രവാസി വെൽഫെയർ മുൻ സംസ്ഥാന സമിതി അംഗം അസീം എം.ടിയെ ഇന്ത്യൻ സ്പോർട്സ് സെന്റർ മുൻ ജനറൽ സെക്രട്ടറി നിഹാദ് അലിയും പൊന്നാട അണിയിച്ചു.
പരിപാടിയിൽ അപെക്സ് ബോഡി ഭാരവാഹികള്‍, മാനേജിങ് കമ്മിറ്റിയംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, ബിസിനസ് പ്രമുഖര്‍, സാംസ്കാരിക പ്രമുഖർ, മാധ്യമ പ്രവർത്തകർ, പ്രവാസി വെൽഫെയർ സംസ്ഥാന, ജില്ല നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. നടുമുറ്റം ഖത്തര്‍ സംഘടിപ്പിക്കുന്ന ബുക്ക് സ്വാപ് ആപിന്റെ ലോഞ്ചിങ്ങും ചടങ്ങില്‍ നടന്നു. ഇന്ത്യൻ കൾചറൽ സെന്റർ ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് ആപിന്റെ ലോഞ്ചിങ് നിർവഹിച്ചു.
പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡന്റ് നജ്ല നജീബ്, ജനറൽ സെക്രട്ടറിമാരായ അഹമ്മദ് ഷാഫി, താസീന്‍ അമീന്, മുൻ പ്രസിഡന്റ് മുനീഷ് എ.സി, സെക്രട്ടറി റഹീം വെങ്ങേരി, സംസ്ഥാന സമിതി അംഗങ്ങളായ മുഹമ്മദ് റാഫി, സന നസീം, നിഹാസ് എറിയാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

