Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'വിമാനം ഉയരും വരെ...

'വിമാനം ഉയരും വരെ ആശങ്ക'

text_fields
bookmark_border
വിമാനം ഉയരും വരെ ആശങ്ക
cancel

ദോഹ: യാത്രാനിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ പ്രാബല്യത്തിൽ വന്ന ജൂ​ൈല​ 12 ​തിങ്കളാഴ്​ച രാത്രിയിൽ ദോഹയിൽ വിമാനമിറങ്ങിയ യാത്രക്കാരനാണ്​ കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ഉമേഷ്​. കണ്ണൂരിൽനിന്ന്​ കൊച്ചി വഴി ദോഹയിലെത്തിയ എയർ ഇന്ത്യ എക്​സ്​പ്രസിലെ യാത്രക്കാരനായ ഉമേഷ്​ യാ​​ത്രാനുഭവം 'ഗൾഫ്​ മാധ്യമ'വുമായി പങ്കുവെക്കുന്നു. ജനറൽ ഇലക്​ട്രിക്കൽസിലെ എൻജിനീയറാണ്​ ഇദ്ദേഹം. ഉമേഷ്​ ഉൾപ്പെടെയുള്ളവർ ഇഹ്​തിറാസ്​ പ്രീ രജിസ്​ട്രേഷൻ കഴിഞ്ഞാണ്​ ഖത്തറിലെത്തിയത്​. എന്നാൽ, ​ചൊവ്വഴ്​ച വൈകുന്നേരത്തോടെ റെസിഡൻറ്​ വിസയിലുള്ളവർക്ക്​ പ്രീ രജിസ്​ട്രേഷൻ നിർബന്ധമില്ലെന്ന്​ ഖത്തർ ആരോഗ്യ മന്ത്രാലയം ഉത്തരവിറിക്കി

'ജൂൺ 19ന്​ മൂന്നാഴ്​ചത്തെ അവധിക്കാണ്​ ഞാൻ നാട്ടിലേക്ക്​ പോയത്​. ജൂ​ൈല​ 10ന്​ മടങ്ങിയെത്താനായി വിമാന ടിക്കറ്റും ഹോട്ടൽ ക്വാറൻറീനും ബുക്ക്​ ചെയ്​ത്​ തിരിച്ചുവരവിന്​ ഒരുങ്ങവെയാണ്​ രണ്ട്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ ക്വാറൻറീൻ ഒഴിവാക്കിയ വാർത്തയെത്തുന്നത്​. പുതിയ യാത്രാനയം പ്രാബല്യത്തിൽ വന്ന 12ാം തീയതിയിലേക്ക്​ എൻെറ ടിക്കറ്റും മാറ്റി.

​വിമാനത്താവളത്തിലെത്തിയപ്പോൾ ഞാൻ ഉൾപ്പെടെ ഏതാനും പേരു​ടെ കൈയിൽ മാത്രമേ ഇഹ്​തിറാസിൽ വിവരങ്ങൾ നൽകിയത്​ പ്രകാരമുള്ള യാത്രാനുമതി പത്രം ഉണ്ടായിരുന്നുള്ളൂ. ഹോട്ടൽ ക്വാറൻറീനുള്ള യാത്രക്കാർ ഇഹ്​തിറാസ്​ രജിസ്​ട്രേഷൻ വേ​െണ്ടന്ന ധാരണയിലാണ്​ വിമാനത്താവളത്തിലെത്തിയത്​. എന്നാൽ, എയർ ഇന്ത്യ അധികൃതർ ബോഡിങ്​ പാസ്​ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. ഇത്​ എയർപോർട്ടിൽതന്നെ വൈകാരിക പ്രകടനങ്ങൾക്ക്​ ഇടയാക്കി. യാത്രമുടങ്ങും എന്ന അവസ്ഥയായപ്പോൾ പലരും കരയാനും തുടങ്ങി. ഇതിനിടെ, ലാപ്​ടോപ്പിലും മറ്റുമായി 'ഇഹ്​തിറാസ്​' വെബ്​സൈറ്റ്​ വഴി രജിസ്​റ്റർ ചെയ്​ത്​ സർട്ടിഫിക്കറ്റുകൾ അപ്​ലോഡ്​ ചെയ്​തവർക്ക്​ മിനിറ്റുകൾക്കകംതന്നെ ഇ–മെയിൽ വഴി കൺഫർമേഷൻ വരുകയും അവരുടെ യാത്ര ഉറപ്പാവുകയും ചെയ്​തു.

പിന്നീടാണ്​, ദോഹയിൽനിന്നുള്ള നിർദേശപ്രകാരം ഇഹ്​തിറാസ്​ സർട്ടിഫിക്കറ്റ്​ ഇല്ലാത്തവർക്ക്​ താൽക്കാലിക ഇളവുനൽകി കയറ്റിവിടാൻ ധാരണയായത്​. 72 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റിവ്​ സർട്ടിഫിക്കറ്റിന്​ പകരം 48 മണിക്കൂറിനുള്ളിലെ പരിശോധനാ റിപ്പോർട്ട്​ വേണമെന്നാണ്​ വിമാന അധികൃതർ ആവശ്യപ്പെടുന്നത്​. പുതിയ നിയമപ്രകാരം തങ്ങൾക്ക്​ ലഭിച്ച നിർദേശം ഇതാണെന്നായിരുന്നു അവരുടെ അവകാശവാദം.

സത്യത്തിൽ വിമാനം പുറപ്പെട്ടശേഷം മാത്രമായിരുന്നു ആശ്വാസമായത്​.ദോഹയിലെത്തിയപ്പോൾ 45 മിനിറ്റിനുള്ളിൽ എല്ലാം കഴിഞ്ഞ്​ പുറത്തിറങ്ങാൻ കഴിഞ്ഞു. ഹോട്ടൽ ക്വാറൻറീൻ ഇല്ലാത്തവർ ഇഹ്​തിറാസിൻെറ പ്രിൻറൗട്ടും എക്​സംപ്​ഷനൽ എൻട്രിയും കൗണ്ടറിൽ കാണിക്കണം. ശേഷം, 300 റിയാൽ അടച്ച്​ ആർ.ടി.പി.സി.ആർ പരിശോധനക്കുകൂടി വിധേയനായതോടെ ദോഹയിലെ നടപടിക്രമങ്ങൾ പൂർത്തിയായി. ഇഹ്​തിറാസ്​ ആപ്ലിക്കേഷനിലെ, വാക്​സിനേറ്റഡ്​ സ്​റ്റാറ്റസ്​ പരിശോധകർക്ക്​ കാണിക്കലും നിർബന്ധമാണ്​.

ഞാൻ സ്വന്തം താൽപര്യപ്രകാരം ടിക്കറ്റ്​ മാറ്റിയതിനാൽ ക്വാറൻറീൻ റീഫണ്ട്​ സംബന്ധിച്ച്​ അനിശ്ചിതത്വത്തിലാണ്​. എന്നാൽ, ഈ പ്രശ്​നമില്ലാത്ത യാത്രക്കാർക്ക്​ റീഫണ്ടിന്​ അപേക്ഷിക്കാമെന്നാണ്​ ബന്ധപ്പെട്ടവർ പറയുന്നത്​'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightplane
News Summary - ‘Anxiety until the plane takes off’
Next Story