അൻവർ സാദത്തിന്റെ ആർട്ട് എക്സിബിഷൻ ആർട്ട് ഫാക്ടറിയിൽ
text_fieldsദോഹ: പ്രശസ്ത കലാകാരൻ അൻവർ സാദത്തിന്റെ ആർട്ട് എക്സിബിഷൻ ലുസൈലിലെ ആർട്ട് ഫാക്ടറിയിൽ തുടക്കം കുറിച്ചു. ചടങ്ങ് ഡോ. സുൽത്താൻ അൽ ദാർവിഷ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകനായ വി.സി. മഷ്ഹൂദ്, പ്രമുഖ കാലിഗ്രാഫി കലാകാരൻ കരീം ഗ്രാഫി, ആർട്ട് ഫാക്ടറി ജനറൽ മാനേജർ ഇജാസ് ഹംസ, ആർട്ടിസ്റ്റ് ഡോ. ശ്രീകുമാർ, കലാകാരൻ ബസിത് ഖാൻ എന്നിവർ പങ്കെടുത്തു.
ഖത്തറിൽ ദീർഘകാലമായി പ്രവാസജീവിതം നയിക്കുന്ന അൻവർ സാദത്ത്, കലാരംഗത്ത് സവിശേഷ സൃഷ്ടികൾ അവതരിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന കലാസൃഷ്ടികൾ ഉൾക്കൊള്ളുന്ന എക്സിബിഷൻ ഇന്ന് സമാപിക്കും. വ്യാഴാഴ്ച രാത്രി എട്ടിന് വാഴയൂർ സർവിസ് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന “സ്നേഹാദരം” പരിപാടിയിൽ അൻവർ സാദത്തിനെ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

