ലോക ആൻറിബയോട്ടിക് വാരാചരണവുമായി ആസ്റ്റർ
text_fieldsദോഹ: ആൻറിബയോട്ടിക് മരുന്നുകളുടെ പ്രാധാന്യം വിളിച്ചോതി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ലോക ആൻറിബയോട്ടിക് അവബോധവാരാചരണം നടത്തി. ഖത്തറിലെ എല്ലാ ആസ്റ്റർ മെഡിക്കൽ സെൻററുകളും ദോഹ ഓൾഡ് എയർപോർട്ടിലെ ആസ്റ്റർ ഹോസ്പിറ്റലിലും സംഘടിപ്പിച്ച വിവിധ ബോധവത്കരണ പരിപാടികളിലും മത്സരങ്ങളിലും സമൂഹത്തിെൻറ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. ലോകാരോഗ്യ സംഘടനയുടെ ആഹ്വാനമനുസരിച്ചാണിത്. ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഖത്തറിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ.സമീർ മൂപ്പൻ ഉദ്ഘാടനം ചെയ്തു. ആസ്റ്റർ ഹോസ്പിറ്റൽ ചീഫ് ഓപറേറ്റിങ് ഓഫിസർ കപിൽ ചിബ്, മെഡിക്കൽ ഡയറക്ടർ ഡോ.രഘു, ഇൻഫെക്ഷൻ കൺട്രോൾ വിഭാഗം മേധാവി ഡോ.അനൂപ് സിൻഹ, ക്വാളിറ്റി വിഭാഗം മേധാവി ഡോ. മഹേഷ് പട്ടേൽ, ഗൈനക്കോളജി വിഭാഗം കൺസൽട്ടൻറ് ഡോ. നോറ വൈറ്റ്കിൻ, യൂറോളജിസ്റ്റ് ഡോ. ശരത് ഷെട്ടി, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.
‘ആൻറിബയോട്ടിക്കുകളുടെ ഭാവി നമ്മുടെ കൈകളിലാണ്’ എന്നതാണ് ഇത്തവണത്തെ വാരാചരണത്തിെൻറ മുദ്രവാക്യമെന്ന് ഡോ.സമീർ മൂപ്പൻ പറഞ്ഞു. ബാക്ടീരിയകളെ നിയന്ത്രിക്കുന്നതിനായി ആരോഗ്യപരിചരണരംഗത്ത് ആൻറിബയോട്ടിക്കുകളുടെ പ്രാധാന്യം ഏറെ വലുതാണ്. ശരീരം ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നത് വളരെ അപകടകരമാണെന്ന് ഡോ. അനൂപ് സിൻഹ പറഞ്ഞു. ഇത് അസുഖങ്ങളുടെ തീവ്രത കൂടുന്നതിന് കാരണമാകും. ആൻറിബയോട്ടിക് മരുന്നുകളുടെ ഉപയോഗം ആവശ്യത്തിന് മാത്രമാക്കി കുറക്കുകയാണ് ഫലപ്രദമായ മാർഗമെന്ന് ഡോ. മഹേഷ് പട്ടേൽ പറഞ്ഞു. അനവസരങ്ങളിലും ഡോക്ടറുടെ നിർദേശം അനുസരിക്കാതെയും ആൻറിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ആൻറിബയോട്ടിക്കുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനായി ആസ്റ്റർ പ്രത്യേകം ശ്രദ്ധ പതിപ്പിക്കാറുണ്ടെന്ന് ഡോ.നോറ വൈറ്റ്കിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
