മനുഷ്യക്കടത്ത് വിരുദ്ധദിനം: ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു
text_fieldsഇന്റർനാഷനൽ മൈഗ്രേഷൻ ഓർഗനൈസേഷന്റെ പ്രചാരണ ബൂത്ത്
കുവൈത്ത് സിറ്റി: ജൂലൈ 30 മനുഷ്യക്കടത്തിനെതിരായ ലോക ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്റർനാഷനൽ മൈഗ്രേഷൻ ഓർഗനൈസേഷന്റെ (ഐ.എം.ഒ) മിഷൻ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രവർത്തനം. മനുഷ്യക്കടത്തും കുടിയേറ്റക്കാരുടെ കള്ളക്കടത്തും തടയുന്നതിനുള്ള ദേശീയതന്ത്രം നടപ്പാക്കാൻ ചുമതലപ്പെടുത്തിയ ദേശീയ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പങ്കാളിത്തത്തോടെയാണ് കാമ്പയിൻ സംഘടിപ്പിച്ചതെന്ന് മിഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.
2018 മുതൽ, കുവൈത്ത് അധികാരികളുമായും സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുമായും സഹകരിച്ച് 400 വ്യക്തികളെ അവരുടെ നാട്ടിലേക്ക് മടങ്ങാൻ ഇത് സഹായിച്ചതായി മിഷൻ അഭിപ്രായപ്പെട്ടു.
വ്യക്തികളെ കടത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ അന്താരാഷ്ട്ര സമൂഹത്തോട് കുവൈത്ത് പങ്കുവെച്ചതായി സ്റ്റാൻഡിങ് നാഷനൽ കമ്മിറ്റി സ്ഥിരീകരിച്ചു. കുവൈത്തിലെ വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ കുവൈത്ത് വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ നിയമങ്ങൾ രൂപവത്കരിച്ചിട്ടുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

