Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ന്റാ​ലി​യ...

അ​ന്റാ​ലി​യ ഡി​പ്ലോ​മ​സി ഫോ​റം; ഖ​ത്ത​ർ അ​മീ​ർ പ​ങ്കെ​ടു​ത്തു

text_fields
bookmark_border
അ​ന്റാ​ലി​യ ഡി​പ്ലോ​മ​സി ഫോ​റം; ഖ​ത്ത​ർ അ​മീ​ർ പ​ങ്കെ​ടു​ത്തു
cancel
camera_alt

അ​ന്റാ​ലി​യ ഡി​പ്ലോ​മ​സി ഫോ​റം ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​ങ്കെ​ടു​ത്ത​പ്പോ​ൾ, തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ്

ഉ​ർ​ദു​ഗാ​ൻ, പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ശഹ​ബാ​സ് ശെ​രീ​ഫ് എ​ന്നി​വ​രു​മാ​യി ഖ​ത്ത​ർ അ​മീ​ർ കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ

ദോ​ഹ: അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളി​ലും ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് തു​ർ​ക്കി​യ​യി​ലെ അ​ന്റാ​ലി​യ​യി​ൽ ആ​രം​ഭി​ച്ച 'അ​ന്താ​രാ​ഷ്ട്ര ഡി​പ്ലോ​മ​സി ഫോ​റം 2026' ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​ങ്കെ​ടു​ത്തു. തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ന്റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് ഫോ​റ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ഗോ​ള സാ​ഹ​ച​ര്യ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര വെ​ല്ലു​വി​ളി​ക​ളും ച​ർ​ച്ച​യാ​കു​ന്ന ഫോ​റം 'മാ​പ്പി​ങ് ടു​മോ​റോ, മാ​നേ​ജി​ങ് അ​ൺ​സെ​ർ​ട്ട​നി​റ്റീ​സ്' എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, അ​മീ​രി ദി​വാ​ൻ ചീ​ഫ് അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖു​ലൈ​ഫി എ​ന്നി​വ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​മീ​റി​നൊ​പ്പം പ​ങ്കെ​ടു​ത്തു.

ഇ​തി​നി​ടെ, തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ, പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ശെ​രീ​ഫ് എ​ന്നി​വ​രു​മാ​യി ഖ​ത്ത​ർ അ​മീ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും, സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സു​ര​ക്ഷ​യും സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ന​യ​ത​ന്ത്ര പ​രി​ഹാ​ര​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും കൂടിക്കാഴ്ചയിൽ ച​ർ​ച്ച ന​ട​ന്നു. പൊ​തു താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളി​ൽ പ​ര​സ്പ​രം കാ​ഴ്ച​പ്പാ​ടു​ക​ൾ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Antalya Diplomacy Forum; Qatari Emir participates
Next Story