Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൽ ഉ​ദൈ​ദ്...

അ​ൽ ഉ​ദൈ​ദ് വ്യോ​മ​താ​വ​ള​ം ല​ക്ഷ്യ​മി​ട്ട് വീ​ണ്ടും ആ​ക്ര​മ​ണ ശ്രമം

text_fields
bookmark_border
അ​ൽ ഉ​ദൈ​ദ് വ്യോ​മ​താ​വ​ള​ം ല​ക്ഷ്യ​മി​ട്ട് വീ​ണ്ടും ആ​ക്ര​മ​ണ ശ്രമം
cancel

ദോ​ഹ: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം അ​നി​ശ്ചി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഏ​ഴാം ദി​വ​സ​വും ഖ​ത്ത​റി​നു​നേ​രെ ഇ​റാ​ൻ ആ​ക്ര​മ​ണം. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ അ​ൽ ഉ​ദൈ​ദ് വ്യോ​മ​താ​വ​ള​ത്തെ ല​ക്ഷ്യ​മി​ട്ടാ​ണ് വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണ ശ്ര​മം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തെ വി​ജ​യ​ക​ര​മാ​യി ത​ട​ഞ്ഞ​താ​യി ഖ​ത്ത​ർ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വി​ശ​ദ​മാ​ക്കി.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​താ​യി അ​ൽ ജ​സീ​റ​യും റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ക്ര​മ​ണ​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ബ​ഹ്‌​റൈ​നി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഖ​ത്ത​ർ അ​മീ​രി നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്കു നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഖ​ത്ത​ർ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

ജി.​സി.​സി യൂ​ണി​ഫൈ​ഡ് മി​ലി​ട്ട​റി ക​മാ​ൻ​ഡി​ന് കീ​ഴി​ലു​ള്ള യൂ​ണി​ഫൈ​ഡ് മാ​രി​ടൈം ഓ​പ​റേ​ഷ​ൻ​സ് സെ​ന്റ​റി​ന്റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഖ​ത്ത​ർ അ​മീ​രി നാ​വി​ക​സേ​നാ അം​ഗ​ങ്ങ​ളെ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​ത്. ഇ​ത് ബ​ഹ്‌​റൈ​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും മേ​ഖ​ല​യു​ടെ സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും നേ​രെ​യു​ള്ള ഭീ​ഷ​ണി​യാ​ണെ​ന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യക്തമാക്കി.

ബ​ഹ്‌​റൈ​ന് പൂ​ർ​ണ്ണ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച ഖ​ത്ത​ർ, ജോ​യ​ന്റ് ഗ​ൾ​ഫ് കോ​ഓ​പ​റേ​ഷ​ന്റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സേ​ന​ക​ൾ താ​മ​സി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യം വെ​ക്കു​ന്ന​ത് ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കു​നേ​രെയു​ള്ള നീ​ക്ക​മാ​ണെ​ന്നും വിശദീകരിച്ചു. സം​ഭ​വ​ത്തി​ൽ ഖ​ത്ത​ർ അ​മീ​രി നാ​വി​ക​സേ​നാം​ഗ​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്നും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ബ​ഹ്‌​റൈ​നി​ലെ ഖ​ത്ത​ർ എം​ബ​സി അ​വി​ടു​ത്തെ അ​ധി​കൃ​ത​രു​മാ​യി ഏ​കോ​പി​പ്പി​ച്ച് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ബ​ഹ്‌​റൈ​ൻ അ​ധി​കൃ​ത​ർ ന​ൽ​കി​യ സ​ഹ​ക​ര​ണ​ത്തി​നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും യു.​എ​ൻ ചാ​ർ​ട്ട​റും പാ​ലി​ക്കാ​നും മ​ന്ത്രാ​ല​യം ആ​ഹ്വാ​നം ചെ​യ്തു.

ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ, തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു: 194 പേ​ർ പി​ടി​യി​ൽ

ദോ​ഹ: ആ​ക്ര​മ​ണ​ത്തി​ന്റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​നും തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​തി​നും ഖ​ത്ത​റി​ൽ നി​ര​വ​ധി​പേ​ർ പി​ടി​യി​ൽ. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 194 പേ​രെ ആ​ണ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന് കീ​ഴി​ലു​ള്ള ഇ​ക​ണോ​മി​ക് -സൈ​ബ​ർ ക്രൈം​സ് പ്ര​തി​രോ​ധ വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ​വ​ർ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നും പ​ങ്കു​വെ​ക്കു​ന്ന​തി​നും, തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​മെ​തി​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളി​ൽ നി​ന്ന് മാ​ത്രം സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ഊ​ന്നി​പ്പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ളെ പ്ര​കോ​പി​പ്പി​ക്കു​ന്ന​തോ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തോ ആ​യ യാ​തൊ​രു​വി​ധ ഉ​ള്ള​ട​ക്ക​ങ്ങ​ളും പ്ര​ച​രി​പ്പി​ക്ക​രു​ത്. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Another attack attempt targeting Al Udeid Air Base
Next Story