അനെക്സ് ഫെൻടെക് -26 സമാപിച്ചു
text_fieldsപാലക്കാട് എൻ.എസ്.എസ് കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ പൂർവവിദ്യാർഥി സംഘടനയായ അനെക്സ് ഖത്തർ സംഘടിപ്പിച്ച ഫെൻടെക് ആൻഡ് എനർജി ടെക് കോൺക്ലേവ്-അനെക്സ് ഫെൻടെക് 26 ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: പാലക്കാട് എൻ.എസ്.എസ് കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ പൂർവവിദ്യാർഥി സംഘടനയായ അനെക്സ് ഖത്തർ സംഘടിപ്പിച്ച ഫെൻടെക് ആൻഡ് എനർജി ടെക് കോൺക്ലേവ്- അനെക്സ് ഫെൻടെക് -26 ദോഹയിലെ ഹിൽട്ടൺ ഹോട്ടലിൽ വിജയകരമായി നടന്നു. ഫിൻടെക്, എനർജി ടെക് മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളും കൃത്രിമബുദ്ധിയുടെ വ്യവസായ പ്രയോഗങ്ങളും കോൺക്ലേവിന്റെ പ്രധാന ആകർഷണമായിരുന്നു.
പരിപാടി ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ട്വിൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-വ്യവസായത്തിന്റെ ഭാവി എന്ന വിഷയത്തിൽ ഐ.ടി കാൻ സൊലൂഷൻസ് ജനറൽ മാനേജർ അഹമ്മദ് ഫർഷൂഖ് മുഖ്യപ്രഭാഷണം നടത്തി. ഫിൻടെക് അസോസിയേഷൻ ചെയർമാനും ദ ഫൗണ്ടേഴ്സ് മജ്ലിസ് സി.ഇ.ഒയുമായ ഗൗരവ് സച്ച്ദേവ, ഫിൻടെക് മേഖലയിലെ ഡിജിറ്റൽ പേയ്മെന്റുകളും ഡിജിറ്റൽ മണി ട്രെൻഡുകളും വിശദീകരിച്ചു. ഇന്നൊവേഷൻ ലാൻഡ്സ്കേപ്-എനർജി ടെക് ആൻഡ് ഫിൻടെക് എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ഡോ. അലൻ വില്ലെഗാസ്, മൈക്രോസോഫ്റ്റ് - എനർജി സെക്ടർ സി.ടി.ഒ മുഹമ്മദ് മഹ്മൂദ് തവാക്കോൾ, സൈബർ സെക്യൂരിറ്റി അഡ്വൈസർ മന്ദാർ സാഹസ്രബുധേ എന്നിവർ പങ്കെടുത്തു.
പരിപാടിക്ക് അനെക്സ് പ്രസിഡന്റ് എൻജിനീയർ ലീന ഹരിഗോവിന്ദ് സ്വാഗതവും അനെക്സ് സെക്രട്ടറി എൻജിനീയർ അനീഷ് നന്ദിയും പറഞ്ഞു. എൻജിനീയർമാരായ ദീപ, രാം മോഹൻ എന്നിവർ അവതാരകരായിരുന്നു.
1997ൽ ഖത്തറിൽ രൂപീകരിക്കപ്പെട്ട അനെക്സ് ഖത്തർ, ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലുമായി അഫിലിയേറ്റ് ചെയ്ത സംഘടനയാണ്. 25 വർഷത്തിലധികമായി സാങ്കേതികവിദ്യാഭ്യാസവും നേതൃത്വവികസനവും ലക്ഷ്യമാക്കി നിരവധി പരിപാടികൾ സംഘടിപ്പിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

