അപകടകരമായ മൃഗങ്ങളെയും ജീവികളെയും ഏറ്റെടുക്കുന്നത് നിയന്ത്രിക്കുന്ന നിയമം പു റപ്പെടുവിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ബന്ധപ്പെട്ട വകുപ്പില്‍ നിന്നുള്ള ലൈസന്‍സില്ലാതെ അപകടകരമായ ഏതു മൃഗത്തെയും ജീവിയെയും ഏറ്റെടുക്കല്‍, കയറ്റുമതി, ഇറക്കുമതി, വ്യാപാരം എന്നിവയെല്ലാം കരട് നിയമം വിലക്കുന്നു.
അപകടകരമായ മൃഗങ്ങളെയും ജീവികളെയും പൊതുസ്ഥലങ്ങളില്‍ നടക്കാന്‍ കൊണ്ടുപോകുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളും കരട് നിയമം വിലക്കുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴയും നിയമത്തില്‍ നിര്‍വചിച്ചിട്ടുണ്ട്.