ആനന്ദ് കുമാറിനെ വൈ.കെ.എ ആദരിച്ചു
text_fieldsപ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ ആനന്ദ് കുമാറിനെ വൈ.കെ അൽമൊയ്യാദ് ആൻഡ് സൺസ് ആദരിച്ചപ്പോൾ
മനാമ: ലോക പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ ആനന്ദ് കുമാറിനെ ആദരിക്കുന്നതിനായി നിസാൻ വാഹനങ്ങളുടെ ബഹ്റൈനിലെ ഏക വിതരണക്കാരായ വൈ.കെ അൽമൊയ്യാദ് ആൻഡ് സൺസ് ഗാല ഡിന്നർ സംഘടിപ്പിച്ചു. ഗൾഫ് ഹോട്ടലിൽ നടന്ന പരിപാടിയിൽ തെരഞ്ഞെടുത്ത നിസാൻ വാഹന ഉടമകളും വി.ഐ.പി അതിഥികളും പങ്കെടുത്തു.
ഓരോ വർഷവും ഇന്ത്യയിലെ 30 പാവപ്പെട്ട വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് പരിശീലനം നൽകുന്ന 'സൂപ്പർ 30' എന്ന സംരംഭത്തിെന്റ സ്ഥാപകനായ ആനന്ദ് കുമാറിെന്റ ബഹ്റൈൻ സന്ദർശനവേളയിലാണ് ഡിന്നർ ഒരുക്കിയത്. വൈ.കെ അൽമൊയ്യാദ് ആൻഡ് സൺസ് സി.ഇ.ഒ അലോക് ഗുപ്ത, നിസാൻ ബഹ്റൈൻ ജനറൽ മാനേജർ അനസ് അബ്ദുല്ല, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.